ഒരു തുടക്കകാരന്‍റെ കഥ 5

Posted by

“ പിള്ളേരെ … ഒരു കുഞ്ഞമ്മ തരുന്ന ഉപദേശം ആയി നിങ്ങൾ ഇതിനെ കാണണ്ട , നിങ്ങളുടെ ഈ പ്രായം കടന്നു വന്ന ഒരു അനുഭവസ്ഥ പറയുന്നതാണെന്ന് മാത്രം ചിന്തിച്ചാമതി”

“ഉം”

“ എന്നതാ കുഞ്ഞമ്മേ കാര്യം പറ”

“ നിങ്ങളുടെ പ്രായം അത് നിങ്ങൾ സൂക്ഷിക്കണം “

അപ്പു ചോദ്യ ഭാവത്തിൽ കുഞ്ഞമ്മയെ നോക്കി

“ നിങ്ങൾ പണ്ടുമുതലേ ഒന്നിച്ച് കളിച്ചു വളർന്നവരാണ് പക്ഷെ ഓരോ പ്രായത്തിലും എല്ലാ ആണിന്റെയും പെണ്ണിന്റെയും ഉള്ളിൽ പല മാറ്റങ്ങൾ ഉണ്ടാകും. ചെറുപ്പത്തിൽ നിങ്ങൾ ഒരുമിച്ചായിരുന്നു കിടന്നത് പക്ഷെ ഇപ്പോൾ അങ്ങനാണോ . കാരണം നിങ്ങൾ വളർന്നു അവളൊരു പെണ്ണായി . നിങ്ങൾ ഒരുമിച്ച് നടന്നിട്ടുണ്ട് കെട്ടിപിടിച്ചിട്ടുണ്ട് ഉമ്മ കൊടുത്തിട്ടുണ്ട് . പക്ഷെ പണ്ടത്തെ പോലെ അല്ല ഇപ്പോൾ കാരണം നിങ്ങൾ വളർന്നു. മാറ്റങ്ങളും , മോഹങ്ങളും ഉടലെടുക്കുന്ന പ്രായമാണ് നിങ്ങളുടേത് “

“ഉം…”  “ഉം..”

“ശരീരത്തിലും മനസ്സിലും പല ആഗ്രഹങ്ങളും മോഹങ്ങളും ഉണ്ടാകുന്ന പ്രായം . സ്നേഹത്തിനുപരി ശരീരത്തെ മോഹിക്കുന്ന പ്രായമാണ് ഇപ്പോ നിങ്ങളുടേത് , അവളെക്കാൾ കൂടുതൽ നീ മോഹിക്കാൻ തുടങ്ങും “

അപ്പു ഒരു ഞെട്ടലോടെ കുഞ്ഞമ്മയെ നോക്കി

“ അത് നിങ്ങളുടെ കുഴപ്പമല്ല പ്രായത്തിന്റെതാണ്. പക്ഷെ നിങ്ങൾ തമ്മിൽ തെറ്റായ ഒരു ചിന്തയും ഒരു പ്രവർത്തിയും ഉണ്ടാകരുത് കാരണം നിങ്ങൾ കല്യാണം കഴിച്ചിട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *