“ ചേച്ചി എത്ര ദിവസം ഉണ്ടാകും “
“ ഒരാഴ്ച കാണും .. സ്കൂൾ തുറക്കറാകുമ്പോഴേ പോകു “
“ ചേച്ചി വേകം വാ ഒരുപാട് സംസാരിക്കാനുണ്ട്”
“ എടി കുഞ്ചു നീ കുളിക്കുന്നില്ലേ “
“ഓ ഞാനിനി വീട്ടിന്ന് കുളിച്ചോളാം കുഞ്ഞമ്മേ “
“തുണി ഒന്നും അലക്കാനില്ലെ”
“അത് നാളെ എങ്ങാനും അലക്കന്നേ .. വല്ലാത്തൊരു മടി “
“ ചേട്ടായി നിന്നെ ചെറിയച്ഛൻ അന്വേഷിക്കുന്നുണ്ടായിരുന്നു “
“ എന്നെയോ .. അതെന്നാത്തിന “
“ആ അറിയില്ല “
അമ്മു വേകം ഒന്ന് മുങ്ങി നേരെ മറപ്പുറയിൽ പോയി തുണി മാറി ഇട്ട തുണി കുത്തി പിഴിഞ്ഞ് അപ്പുവിനോട് വരാൻ പറഞ്ഞ് വീട്ടിലേക്ക് പോയി
സമയം സന്ധ്യയായി സൂര്യൻ പടിഞ്ഞാറൻ കോണുകളിൽ മറയാൻ തുടങ്ങിയിരിക്കുന്നു
പാടത്തെ പണിക്കാര് ഓരോരുത്തരായി കൂലി വാങ്ങി വീടുകളിലേക്കും ചന്തകളിലേക്കും നീങ്ങി.
പശുവും കളകളും കൂട്ടിൽ കയറി പുല്ലും വൈകോലും തിന്നുന്നു
ഇളം കാറ്റിൽ കുങ്കുമ സൂര്യ കിരണങ്ങളെയും നോക്കി അപ്പു മാവിൻ ചുവട്ടിൽ ഇരുന്നു, മനസ്സ് നിറയെ അമ്മു ആയിരുന്നു , അമ്മു മാത്രം .
“ അപ്പുവേട്ടാ …”
അവൻ തിരിഞ്ഞു നോക്കി ….അമ്മു
“ എന്താ ഇവിടെ ഒറ്റയ്ക്കിരുന്ന് ആലോജിക്കണേ”
വെള്ളയും നീലയും ധവണി ആണ് അവൾ ധരിച്ചിരുന്നത് , നെറ്റിയിൽ ചന്ദനക്കുറി , കണ്മഷി എഴുതിയ കണ്ണുകൾ ,ഐശ്വര്യവും സൗന്ദര്യവും തുളുമ്പി നിൽക്കുന്ന മുഖം , അവളടുത്തേക് വരും തോറും എന്തെന്നില്ലാത്ത ഒരു പ്രത്തേക വാസന .
ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ അവന് തോനിയതെ ഇല്ല.
“ എന്താ അപ്പുവേട്ടാ … “
“ഒന്നുല്ല മോളെ ….”
അവളും അവന്റെ അരികിലിരുന്നു , അവന്റെ വലത് കയ്യോട് ചേർന്ന്. ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല ചായിച്ചു അവനിൽ ഒതുങ്ങി ഒന്നും മിണ്ടാതെ അവരങ്ങനെ ഇരുന്നു.