പ്രിയമാനസം

Posted by

പ്രിയമാനസം

Priya Manasam bY Chinnu Naseer

 

മനുവേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അമ്മുവിന്റെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. എന്താ മോളെ? അവന്റെ ശബ്ദം കേട്ടതും അവൾ ലൈറ്റ് ഇട്ടു. എന്നിട്ട് മനുവിന് അരികിൽ വന്നിരുന്നു. ഏട്ടന് എന്താ ഒരു വിഷമം പോലെ ?അമ്മുവിന്റെ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്താ പറയേണ്ടത് എന്ന് അവന് അറിയില്ലാരുന്നു. ഒന്നുമില്ല മോളെ നീ ഇത് വരെ ഉറങ്ങിയില്ലേ? നല്ല മഴ ഉണ്ട് ചിലപ്പോൾ കറണ്ട് പോകും. മോള് പോയി കിടന്നോ.
ഏട്ടൻ ഇങ്ങനെ ഉറങ്ങാതെ വിഷമിച്ചു ഇരിക്കുമ്പോൾ ഏട്ടന്റെ അമ്മുന് ഉറങ്ങാൻ പറ്റുമോ??അത് പറഞ്ഞു തീർന്നപ്പോൾ അവൾ കരഞ്ഞു പോയിരുന്നു.
അയ്യേ എന്റെ പൊട്ടി പെണ്ണ് എന്തിനാ കരയുന്നത്?മാനസ അവൾ ഒരു പാവമാണ്. ഏട്ടനെ പോലെ ഒരു രണ്ടാം കെട്ടുകാരൻ അല്ല അവൾക്കു വേണ്ടത്. ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ ചേച്ചിയുടെ ഭർത്താവ് ആയിരുന്നല്ലോ??എന്റെ പ്രിയ അവളെ മറക്കാൻ ഇന്നും എനിക്ക് പറ്റിയിട്ടില്ല. മാനസ യുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു എന്ന് അന്ന് അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്. അവൾക്കു നല്ലൊരു ജീവിതം വേണം. അത് നാളെ അവൾക്കു ലഭിക്കും. അതിൽ സന്തോഷിക്കാൻ ഉള്ളതിന് പകരം ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ ?മോള് പോയി കിടന്നോ ഏട്ടന് ഒരു വിഷമവും ഇല്ല. അത് പറഞ്ഞു അവളെ നോക്കിയ അവൻ കണ്ടത് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്. എന്റെ ഏട്ടൻ എന്ത് നന്നായിട്ട് ആണ് കള്ളം പറയുന്നത്??ആത്മഗതം പോലെ പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റു നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. .മാനസ എന്നെ വിളിച്ചിരുന്നു. ഏട്ടനോട് നാളെ കല്യാണത്തിന് ചെല്ലണ്ട എന്ന് പറയാൻ പറഞ്ഞു. അങ്ങനെ ഒരു ഉപകാരം എങ്കിലും ഏട്ടൻ അവൾക്കു ചെയ്തതു കൊടുക്കണം.ഒരുപാട് സ്നേഹിച്ചതിനു നാളെ ആ കല്യാണത്തിന് പോയി വീണ്ടും ആ പാവത്തിനെ വേദനിപ്പിച്ചു rasikaruth എന്റെ ഏട്ടൻ. അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തുനില്കാതെ അവൾ റൂമിലേക്ക് നടന്നു.
എന്തൊക്കെ ആണ് അമ്മു പറഞ്ഞിട്ട് പോയത് ഞാൻ മാനസയെ വേദനപികുന്നു എന്നോ ?? അവളുടെ നല്ലതിന് വേണ്ടി അല്ലെ ഞാൻ ഇങ്ങനെ ഒക്കെ പെരുമാറുന്നത്??അതെന്താ ആരും മനസ്സിൽ ആകാത്തത്. സ്വയം ചോദിച്ചു കൊണ്ട് അവൻ വീണ്ടും കിടന്നു. എന്നാൽ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ മാനസയുടെ ചിരിക്കുന്ന മുഖം ആണ് തെളിഞ്ഞു വരുന്നത്. ഉറങ്ങാൻ കഴിയാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.

Leave a Reply

Your email address will not be published.