ഭാഗ്യദേവത 12

Posted by

ജീവിതത്തിൽ ആദ്യമായി,
എന്റെ ചേച്ചി,…. അല്ല….
എന്റെ കാമുകി….. അല്ല..
എന്റെ ഭാര്യ….. ഞാൻ എന്താ അവളെ വിളിക്ക്യാ…..
എന്റെ “ഭാഗ്യദേവത” എന്നോ…..
എനിക്ക് ഒരു നല്ലകാര്യത്തിന് വേണ്ടി പ്രചോതനത്തോട് കൂടിയുള്ള യാത്രയയപ്പ് തരുന്നത്……

പിറ്റേ ദിവസം അവിടെ എത്തി ഫ്ലൈറ്റ് ഇറങ്ങി, ഒരു ടാക്സി പിടിച്ചു നേരെ ഓഫീസിലേക്ക് പോയി. അപ്പോയ്ന്റ്മെന്റ് വാങ്ങി. പുറത്ത് പോയി ഒന്ന് ഫ്രഷായ ശേഷം, കമ്പനിയുടെ ഹെഡ് ഓഫീസിൽ പോയി ഒഫീഷ്യൽ കാര്യങ്ങൾ സംസാരിച്ചു….. അപ്പോഴേക്കും മറ്റു ക്യാൻഡിഡേറ്റ്സ് കൂടെ എത്തിച്ചേർന്നു. അന്നുമുതൽ, പിന്നീട് അവിടെത്തെ ചില ട്രെയിനിങും, ക്ലാസുമായിരുന്നു. അത്രയും ദിവസം…… അങ്ങനെ പോയി കാര്യങ്ങൾ. എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ആഗ്രഹമായിരുന്നു മനസ്സിൽ,
നാട്ടിലേക്ക് തിരിക്കാനിരുന്ന തലേ ദിവസം, ഓഫീസർ മാരുമായി ചില കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ്. പെട്ടെന്ന് ആ കമ്പനിയുടെ MD ഞങ്ങളോട് വീണ്ടും ഒരു ഇന്റർവ്യൂ കൂടി അറ്റൻഡ് ചെയ്യാൻ ആവശ്യപ്പെട്ടത്……

അന്ന് ഉച്ചയ്ക്ക് ശേഷം ആ ഇന്റർവ്യൂ പാനലിൽ വിദേശികളായ നാലുപേരും, കമ്പനിയിലെ, അവിടെ തന്നെയുള്ള രണ്ടുമുതിർന്ന ഓഫിസർമാർ ചേർന്ന് ആയിരുന്നു ഇന്റർവ്യൂ….. നമ്മുടെ കമ്പനിയുടെ ഹെഡ്ഓഫീസ്ൽ നിന്നുമുള്ള വിദേശി ആയ ക്ലയന്റും കൂടി ഒരു സംയുക്ത മീറ്റിംഗ് കൂടി, സ്വിട്സർലാൻഡ് ലെ ഹെഡ്ഡ് ഓഫീസിലേക്ക് അവിടെത്തെ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക്, ഈ പത്ത് പേരിലെ മൂന്ന് പേരെയാണ് സെലക്ട്‌ ചെയ്തത്…… ആ മൂന്നു പേരുകളിൽ രണ്ടാമത്തെ പേര് എന്റേതായിരുന്നു……. കമ്പനിയുടെ ഹെഡ് ഓഫീസ്സ് സ്ഥിതി ചെയ്യുന്ന സ്വിറ്റസർലാൻഡ്ലേക്കാണ് ഞങ്ങൾ മൂന്നു പേരെ സെലക്ട്‌ ചെയ്തതെന്ന കാര്യം ഞാൻ അപ്പോഴാണ്‌ ഒരു അന്താളിപ്പോടെ അറിയുന്നത്…..
മനസ്സിലെ, സകല ദൈവങ്ങളോടും ഞാൻ നന്ദി പറഞ്ഞു….. ആ ദൈവങ്ങളുടെ കൂട്ടത്തിൽ എനിക്ക് വേണ്ടി എന്നും ദൈവങ്ങളോട് മധ്യസ്ഥം പറഞ്ഞിരുന്ന എന്റെ “അമ്മയും എന്റെ ഭാഗ്യദേവതയും” ഉണ്ടായിരുന്നു……….
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്…….

Leave a Reply

Your email address will not be published. Required fields are marked *