ചേലാമലയുടെ താഴ്വരയിൽ

Posted by

മ്മടെ നിരത്തിന്മേൽ ബസ്സിറങ്ങി അടിയന്റെ കടയിൽ വന്നു കുഞ്ഞ്. . . അപ്പൊ അടിയൻ തന്നെ ഇവിടത്തെ അടുത്ത് കൊണ്ടു വിട്ടു.. .കുറച്ചു മാറിനിന്നു കുഞ്ഞേട്ടൻ ഒറ്റ ശ്വാസത്തിൽ അമ്മമ്മയോടു പറഞ്ഞൊപ്പിച്ചു.. ….നന്നായി കുഞ്ഞാ…. വളരെ നന്നായി.. . കുഞ്ഞ് നടന്നു ഷീണിച്ചു കാണും തമ്പ്രാട്ടി കുഞ്ഞിന് കുടിക്കാനും കഴിക്കാനും എന്തെങ്കിലും കൊടുത്തോളൂ. …അപ്പോൾ അടിയൻ അങ്ങോട്ട്‌ ?? കുഞ്ഞേട്ടൻ പോകാൻ വേണ്ടി ഭാവിച്ചു ഞാൻ പോക്കറ്റിൽ നിന്നും ഒരു അഞ്ചു രൂപ എടുത്തു അയാൾക്കു നിർബന്ധിച്ചു കൊടുത്തു. …അമ്മാമയെ നോക്കി ബഹുമാനത്തോടെ അയാൾ വേണ്ടാന്നു പറഞ്ഞു.. . . വർഷകനൽകു ശേഷം.. . .സ്വന്തം പേരക്കുട്ടിയെ കിട്ടിയപ്പോൾ ഒരു നിധി കിട്ടിയ സന്തോഷത്തോടെ അമ്മമ്മ. ….വാങ്ങിക്കോളൂ കുഞ്ഞാ. . .അവൻ സന്തോഷത്തോടെ തരുന്നതല്ലേ.. ..അയാൾ അത് വാങ്ങി. ..യാത്ര പറഞ്ഞു. . .പടിയിറങ്ങിപ്പോയി. .

ഞാൻ ബാഗ് എടുത്തു. …അമ്മമ്മയുടെ കൂടെ വീട്ടിലേക്കു നടന്നു. പഴയ രീതിയിൽ ഉള്ള ഒരു രണ്ടു നില വീട് ഉമ്മറത്തു ചാരുപാടി, അവിടെ ഒരു ചാരു കസാല അച്ചാച്ചൻ ഇരുന്നു വിശ്രമിക്കലും, മുറുക്കലും, സന്ധ്യക്കുള്ള സോമരസം സേവവും, നാട്ടുവർത്തമാനം പറയലും എല്ലാം അതിന്മേൽ ഇരുന്നാണ്.. ഞങ്ങൾ വീട്ടിലേക്കു കയറി താനൂ…..താനൂ…….. അമ്മമ്മ അകത്തേക്ക് നോക്കി നീട്ടി ഉച്ചത്തിൽ വിളിച്ചു.. ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുകയാ. . വിളികേട്ട് അകത്തുനിന്നു വന്നത് ഒരു ചെറിയ പെൺകുട്ടിയാണ് ഒരു മൂന്നര നാല് വയസ്സ് കാണും. …അമ്മ കുളിക്കാൻ പോയിട്ട് വന്നില്ല അമ്മമ്മേ.. . അവൾ അവളുടെ സുന്ദരമായ കൊച്ചു പല്ലുകൾ കാട്ടി കുസൃതിച്ചിരിയോടെ.. … .പറഞ്ഞു പരിജയം ഇല്ലാതെ എന്നെ കണ്ടിട്ടാകും അവൾ മെല്ലെ തൂണിനു പിറകിലേക്ക് ഒളിച്ചു നിന്നും എന്നെ നോക്കി. ….ഒളിച്ചു നില്കാതെ ഇവിടെ വാടി കാന്താരി.. . ഇതാരാ ഈ വന്നിരിക്കുന്നെ എന്നു അറിയോ ?? നിന്നെ കല്യാണം കഴിക്കാനാ. . .അമ്മമ്മ അവളെ തൂണിനു മറവിൽ നിന്നും പിടിച്ചു എന്റെ മുമ്പിൽ കൊണ്ടു വന്നു നിർത്തി. …എനിക്കും മനസിലായില്ല ആദ്യം ഇങ്ങിനെ ഒരു കഥാപാത്രത്തെ പറ്റി അമ്മയും പറഞ്ഞിട്ടില്ല……ഇത് ?? ആരാ അമ്മമ്മേ ?? ആ മാളുവിന്‌ എഴുതുമ്പോൾ എപ്പോളും വിചാരിക്കും പക്ഷെ ഇത് വരെ ഇവരെ പറ്റി എഴുതാൻ പറ്റിയില്ല. . നിനക്ക് ചിലപ്പോൾ പറഞ്ഞാൽ അറിയില്ല. .

Leave a Reply

Your email address will not be published. Required fields are marked *