ചേലാമലയുടെ താഴ്വരയിൽ

Posted by

വല്ലാത്ത രുചി.. . ഞാൻ സർബത്ത് കുടിച്ചു പൈസ എടുത്തു നീട്ടി.. . അയ്യോ പൈസ ഇപ്പോൾ അവിടെ ഇരിക്കട്ടെ പിന്നെ എടുക്കാം. .. . എന്നു പറഞ്ഞു തികഞ്ഞ ഗ്രാമീണ നിഷ്കളങ്കമായ ഒരു ചിരിയോടെ തോർത്ത്‌ കക്ഷത്തു വച്ചു കയ്യും കെട്ടി നിന്നും.. ഞാൻ നിർബന്ധിച്ചു.. . . കൊടുത്തു… മനസില്ലാ മനസോടെ പൈസ വാങ്ങി എനിക്ക് തരാനുള്ള ബാക്കി ചില്ലറ പണപെട്ടിയിൽ പരതി.. .രാവിലെ ആയതുകൊണ്ട്… .അത്ര വലിയ കച്ചോടം നടക്കാത്ത സ്ഥലം ആയതു കൊണ്ടു കുറച്ചു നാണയത്തുട്ടുകൾ മാത്രമേ ആ പെട്ടിയിൽ ഉണ്ടായിരുന്നുള്ളൂ. …..അത് മനസിലാക്കി ഞാൻ പറഞ്ഞു ഏട്ടാ… .ബാക്കി വച്ചോളൂ ദൃതി ഒന്നും ഇല്ലല്ലോ ഞാൻ ഇവിടെ തന്നെ കാണും.. . പിന്നെ ശരിയാക്കാം… .ഓഹ്. …..അങ്ങിനെ ആയിക്കോട്ടെ…

ഞാൻ ബാഗെടുത് പുറത്തിറങ്ങി. കുഞ്ഞിന്റെ പേര് ചോദിച്ചില്ല ? മിഥുൻ ഓഹ്. … . കുഞ്ഞിന് തറവാട്ടിലേക്കുള്ള വഴി അറിയില്ലലോ ?? അല്ലെ. . ഇല്ല ഞാൻ ആദ്യമായിട്ടാ ഇവിടെ വരുന്നത് അമ്മ പറഞ്ഞ അറിവേ ഉള്ളൂ ഈ നാടിനെയും നാട്ടുകാരെയും പറ്റിയെല്ലാം. . ഞാനും കൂടി വരാം ആ ബാഗ് ഇങ് തരൂ കണ്ണൻ ചെപ്പന്റെ പേരക്കുട്ടി ഇവിടെ ഈ നാട്ടിൽ വന്നിട്ട് തറവാട് വരെ കൊണ്ടുപോയി വിട്ടില്ലെങ്കിൽ… . പിന്നെ ഞങ്ങൾ ഒക്കെ എന്തിനാ ഇവിടെ.. . അയാൾ നിർബന്ധിച്ചു ബാഗ് വാങ്ങി….. ഹേയ് അതൊന്നും കുഴപ്പം ഇല്ല കാർന്നോരെ.. ….എനിക്ക് വഴി ഒന്നും പറഞ്ഞു തന്നാൽ മതി ഞാൻ പോയ്കോളാം… പക്ഷെ അയാൾ അതൊന്നും കേട്ടില്ല… .ബാഗും തൂകി അയാൾ മുമ്പിലും ഞാൻ അയാളുടെ പിന്നിലും ആയി നടന്നു… .ടാർ റോഡിൽ നിന്നും ഇറങ്ങി പുല്ലു നിറഞ്ഞ ചെറിയ നാട്ടുവഴിയും. . ഇടവഴിയും.. . കൊയ്ത്തു കഴിഞ്ഞ പടങ്ങളും. .. എല്ലാം ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കണ്ടു.. …ആസ്വദിച്ചു നടന്നു മീനച്ചൂടിൽ വറ്റി നേർത്ത ഒരു ചാലുപോലെ തോട്ടിൽ വെള്ളം.. .ഒഴുകുന്നു തോട് ഉത്ഭവിക്കുന്നത് ചേലാമലയുടെ അടിയിൽ നിന്നും. .നടത്തിന്റ ഇടയിൽ കുഞ്ഞൻ ഓരോ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു എല്ലാം ആ ഗ്രാമത്തെപ്പറ്റിയും അവിടത്തെ ആളുകളെ പറ്റിയും. .. മാലതി കുഞ്ഞ് ഇപ്പോൾ ഇവിടെ വന്നിട്ട് വർഷം പത്തു പതിനേഴു ആയിക്കാണണം. ….അല്ലേ ?? എന്തെ അമ്മയെക്കൂടി കൊണ്ടുവരാഞ്ഞത്‌ ?? നടത്തത്തിന്റെ ഇടയിൽ എന്നെ നോക്കി കുഞ്ഞേട്ടൻ.. ..ആ അതെ പതിനേഴു വർഷം കഴിഞ്ഞു.. . അമ്മ വരും അടുത്ത മാസം അവിടെ സ്കൂൾ അടച്ചാൽ.. … മോന്റെ പഠിത്തം എല്ലാം കഴിഞ്ഞോ ?? മം …. ഞാൻ ഒന്നും മൂളുക മാത്രം ചെയ്തു . …….മീന വെയിൽ ചൂടിൽ വരണ്ടു വീണ്ടും കീറിയ പാടം കണ്ടാൽ ഏതൊക്കയോ രാജ്യത്തിന്റെ ഭൂപടം ആണെന്ന് തോന്നും.. .നടന്നു തോട് വരമ്പിൽ എത്തി… .

Leave a Reply

Your email address will not be published. Required fields are marked *