ചേലാമലയുടെ താഴ്വരയിൽ

Posted by

അമ്മമ്മേ നേരെ കുറേ ആയിരിക്കുണൂ .. തനൂജ ചേച്ചി അടുക്കളയിലെ പണികളെല്ലാം കഴിച്ചു ഉമ്മറത്തേക്ക് വന്നു.. അവരുടെ വിളികേട്ടു ഞാൻ മയക്കത്തിൽ നിന്നും ഉണർന്നു
കുട്ടാ…. എണീക്കു മോനെ അകത്തു പോയി കിടക്കാം അമ്മമ്മ എന്നെ വിളിച്ചു..
തനൂ കുട്ടൻ നിങ്ങളുടെ മുറിയിൽ കിടക്കട്ടെ നാളെ ആ ആശാരി ചീരു കഞ്ഞി വെള്ളം കൊണ്ടുപോകാൻ വരുമ്പോൾ നീ മറക്കാതെ അവളോട്‌ പറയണം അവളുടെ കെട്ടിയോൻ വേലുവിനോട് ഒന്ന് ഇവിടെ വരെ വരാൻ. കുട്ടന് കിടക്കാൻ ഒരു കട്ടിൽ പണിയണം. മുകളിലത്തെ നിങ്ങൾ കിടക്കുന്നതിനു അപ്പുറത്തുള്ള മുറിയിലെ സാധങ്ങൾ എല്ലാം ഒന്ന് വൃത്തിയാക്കണം…

അമ്മമ്മ ഇറയത്തു തൂക്കിയിരുന്ന റാന്തൽ വിളക്ക് എടുത്തു അകത്തേക്കു പോകാൻ..

ഞാനും തനൂജ ചേച്ചിയും മുകളിലെ അവരുടെ മുറിയിലേക്കു നടന്നു. താഴെ അമ്മമ്മ വാതിൽ അടക്കുന്ന ശബ്ദം
ഇവിടെ മുകളിൽ കേൾക്കാം.. തൊടിയിലെ കരിമ്പനയിലെ ഉണങ്ങി പട്ടകൾ കാറ്റിൽ ഉരഞ്ഞു ഉള്ള ശബ്ദം…. ചേച്ചി മുറിയിൽ കയറി .. ഞാൻ മുറിയുടെ വാതിൽക്കൽ തന്നെ നിന്നും വല്ലാത്ത ഒരു മടി തോന്നി ജീവിതത്തിൽ ഇതുവരെ അമ്മയല്ലാതെ വേറൊരു സ്ത്രീയുടെയും മുറിയിൽ ഒരിക്കലും കിടന്നിട്ടില്ല. റൂമിൽ നിന്നും ചന്ദനത്തിരിയുടെ സുഗന്ധം പുറത്തേക്കു ഒഴുകുന്നു ചേച്ചി അവരുടെ നേരിയ സെറ്റ് മുണ്ട് അഴിച്ചു അഴയിൽ ഇട്ടു

ആ എവിടെ ?? എന്താ കുട്ടൻ അവിടെ തന്നെ നില്കുന്നെ ?? വാ വരൂ അവർ എന്നെ അകത്തേക്ക് കൂട്ടി നിലത്തു വിരിച്ച കോസടിയിൽ ലച്ചു മോൾ കിടന്നുറങ്ങുന്നു കട്ടിലിൽ നല്ല വിരിയൊക്കെ വിരിച്ചു എനിക്ക് കിടക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നു ഞാൻ കട്ടിലിൽ ഇരുന്നു.

കുറച്ചു കഴിഞ്ഞാൽ തണുപ്പ് വരും ചേച്ചി ജാലകത്തിന്റെ തുറന്നു കിടന്നിരുന്ന ഒരു പാളി അടച്ചു..

കുട്ടൻ എന്താ ഒന്നും മിണ്ടാതെ ? അമ്മയെ ഒറ്റയ്ക്കു വിട്ടു വന്നതിന്റെ വിഷമം ആണോ ??

ഹേയ്..

Leave a Reply

Your email address will not be published. Required fields are marked *