ചേലാമലയുടെ താഴ്വരയിൽ

Posted by

ഇടക്കിടെ ജാനു ഏട്ടത്തി എന്നെത്തന്നെ നോക്കി വല്ലാത്ത ഒരു ചിരി ചിരിക്കുന്നുണ്ട് അതിന്റെ അർഥം ഞാൻ ഊഹിച്ചു……. മറപ്പുരയിൽ നടന്നതിന്റെ ബാക്കിയാണ് അവരുടെ ഈ ചിരി….. ലച്ചു മോൾ തനൂജച്ചേച്ചിയുടെ മടിയിൽ കിടന്നു ഉറങ്ങാൻ തുടങ്ങി.. ഓരോ കാര്യങ്ങൾ സംസാരിച്ചു….. നേരം കുറേ ആയി…. ടെലിവിഷണും കരണ്ടു ഒന്നും ഇല്ലാത്തതു കൊണ്ടു എല്ലാരും കൂടിയുള്ള ഈ ഒരു കൂടൽ എല്ലാ സന്ധ്യക്കും ഉള്ളതാണ്……

അച്ചാച്ചൻ ആ കുപ്പിയുടെ ഏതാണ്ട് മുക്കാലും അകത്താക്കിയിരുന്നു.. കുഞ്ഞൂ നേരം കുറേ ആയി കുട്ടികൾക്ക് ചോറ് കൊടുക്കായിരുന്നോ ? അച്ചാച്ചൻ അമ്മമ്മയെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞു
തനൂജ ചേച്ചി ലച്ചു മോളെ എടുത്തു അകത്തേക്കു പോയി .. അമ്മമ്മ എണീറ്റു

എന്നാൽ അത്താഴം എടുത്തു വെക്കൂ തനൂ…. ചേച്ചിയെ നോക്കി അമ്മമ്മ…. പറഞ്ഞു..

അത്താഴം കഴിഞ്ഞു ഞാൻ ഉമ്മറത്തെ മുറ്റത്തിറങ്ങി നേരിയ നിലവിൽ പാടവും തോടും….. അങ്ങ് ദൂരെ ചേലാമലയും എല്ലാം കാണാം ഒരു സിഗെരെറ് എടുത്തു കൊളുത്തി അച്ചാച്ചൻ കഴിച്ചു വരുന്നതിനു മുൻപ് വലിക്കണം… മനസ് എവിടെക്കൊക്കയോ പറന്നു കൊണ്ടിരിക്കുന്നു മണിക്കൂറുകൾ മുൻപ് ഞാൻ ഒരു മഹാനഗരത്തിൽ….. ഇപ്പോൾ ഇതാ ഇവിടെ ഈ മലയടിവാരത്തിൽ.

കുട്ടാ മോനെ പുറത്തു ഇങ്ങിനെ അധികം നേരം നിൽക്കേണ്ട കുറേശ്ശേ മഞ്ഞു ഉണ്ട് നിനക്ക് ഇതൊന്നും ശീലമില്ലാത്തതാ….. ഇങ്ങോട്ട് കയറി ഇവിടെ അകത്തു ഇരുന്നോളൂ… അച്ചാച്ചൻ അത്താഴം കഴിഞ്ഞു അഞ്ചു മിനിറ്റ് ഇരിക്കും ഉമ്മറത്തുള്ള ചാരുകസാലയിൽ…
ഞാൻ ഉമ്മറത്തേക്ക് കയറി കുറച്ചു മാറി ഇരുന്നു സിഗററ്റിന്റെ മണം അപ്പോഴും enne ചുറ്റി ഉണ്ടായിരുന്നു അമ്മമ്മ അത്താഴം കഴിഞ്ഞു ഞങ്ങൾ ഇരിക്കുന്ന ഉമ്മറത്തേക്ക് വന്നു മുറുക്കാൻ ചെല്ലം തുറന്നു… ഞാൻ അമ്മമ്മയുടെ അടുത്തേക് നീങ്ങി ഇരുന്നു.. അമ്മമ്മയുടെ മടിയിൽ തലവച്ചു കിടന്നു

ഞാൻ കിടക്കട്ടെ നീ കുട്ടനെ കൊണ്ടു പോയി കിടത്തൂ… അവൻ യാത്ര കഴിഞ്ഞു ഷീണിച്ചു വന്നതല്ലേ ?? അച്ചാച്ചൻ അമ്മമ്മയോട്……

നിങ്ങൾ കിടന്നോളൂ കോസടി വിരിച്ചിട്ടുണ്ട് ഞാനും എന്റെ മോനും കുറച്ചു ഇങ്ങിനെ ഇരിക്കട്ടെ.. അമ്മമ്മ എന്റെ തലമുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.. അമ്മയെയും ഞങ്ങളുടെ അവിടുത്തെ ജീവിതവും എല്ലാം അമ്മമ്മ ചോദിച്ചു കൊണ്ടിരുന്നു… സംസാരത്തിനിടയിൽ എപ്പോഴോ ഞാൻ ചെറുതായൊന്നു മയങ്ങി…

Leave a Reply

Your email address will not be published. Required fields are marked *