ലാളന ഭാഗം 19

Posted by

ഈശ്വരാ.. ഇതിപ്പോ എന്ത് ചെയ്യും കുഞ്ഞ വിടുന്ന ലക്ഷണം ഇല്ല..

ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ കുഴങ്ങി..

എന്‍റെ കുഞ്ഞയല്ലേ, എനിക്കു കുഞ്ഞയോടു സ്നേഹം മാത്രം അല്ലേ ഉള്ളൂ.. കുഞ്ഞ കാണാത്തതായി എനിക്കെന്താ ഉള്ളത്.. ഞാന്‍ ഇപ്പോഴും കുഞ്ഞയുടെ കണ്ണന്‍ തന്നെ അല്ലെ.. കുഞ്ഞയുടെ സ്വന്തം മോനായിട്ടല്ലേ എന്നെ കാണുന്നത്..

അപ്പൊ പിന്നെ ഞാന്‍ എന്തിനാ മടിക്കുന്നത്.. കുഞ്ഞക്കു എന്നോടു ഉള്ള അത്രയും ഇഷ്ട്ടം ഈ ലോകത്ത് വേറെ ആരോടും ഇല്ലാ ന്നു എനിക്കു നന്നായി അറിയാം..

അതിലും ഒരുപാടു ഒരുപാടു ഇഷ്ടവും സ്നേഹവും അല്ലേ എനിക്കു കുഞ്ഞയോടു.. ഞാന്‍ ആ ചൂടിലേക്ക് ചേര്‍ന്നു ചാരി നിന്നു..

“എന്താ എന്‍റെ കണ്ണനു,  വല്ലാണ്ട് വേദനയുണ്ടോ..” കുഞ്ഞ മെല്ലെ എന്‍റെ തോളില്‍ പിടിച്ചു തിരിച്ചു കൊണ്ടു തിരക്കി..

സ്വന്തം വേദന കുഞ്ഞ മറന്ന പോലെ.. ഒരു പക്ഷെ രണ്ടാമതും ഗുളിക കഴിച്ചത് കൊണ്ടാവും.. വേദന വിട്ട ഒരാശ്വാസം ആ തളര്‍ന്ന മുഖത്ത് നന്നായി കാണാം..

കുഞ്ഞ മുന്നിലേക്ക് വീണു കിടന്ന മുടി മുഴുവന്‍ വാരി ചുറ്റി കെട്ടി വെച്ചിട്ട് ഒരല്‍പം കൂടി വശത്തേക്ക് നീങ്ങി ഇരുന്നു..

“വാ കുട്ടാ, ഇങ്ങോട് കയറി ഇരുന്നേ, കുഞ്ഞ നോക്കട്ടെ..” കുഞ്ഞയുടെ സ്നേഹം.. നനുത്ത ആ ശബ്ദവും സ്നേഹവും വാത്സല്യവും മാത്രം നിറഞ്ഞ ആ കണ്ണുകളും.. എന്‍റെ നാണം ഒക്കെ എങ്ങോ പോയി മറഞ്ഞു..

ഞാന്‍ കാല്‍മുട്ടുകള്‍ മടക്കി മെത്തയുടെ മേല്‍ വെച്ച്, പതിയെ കട്ടിലിലേക്ക് കയറി കുഞ്ഞയുടെ അടുത്തേക്ക് ചെന്നു..

“ഒത്തിരി വേദന ഇല്ല കുഞ്ഞാ, ആ മുറിവില്‍ തൈലത്തിന്റെ പാത്രം വന്നിടിച്ചു, അവിടം വീണ്ടും ഒരല്‍പം മുറിഞ്ഞു.. അത്രേ ഉള്ളൂ.. നാളെ ആനിയാന്റി ടെ അങ്ങോടു പോവാം.. അപ്പൊ ശെരിയാവും”

ഒരു കൈ നീട്ടി ആ തോളുകളില്‍ മെതുവായി ഉഴിഞ്ഞു കൊണ്ടു, കുഞ്ഞ ആശ്വസിക്കട്ടെ എന്ന് കരുതി ഞാന്‍ പറഞ്ഞു..

“അയ്യോ കണ്ണാ പിന്നെയും മുറിഞ്ഞോ” കുഞ്ഞ വിഷമത്തോടെ എന്നെ ഇടുപ്പില്‍ പിടിച്ചു കുഞ്ഞയുടെ നേരെ തിരിച്ചു നിര്‍ത്തി..

ആ കണ്ണുകളിലെ വേദന വിട്ടു പോയെങ്കിലും മയക്കം വല്ലാതെ കൂടിയിട്ടുണ്ട്.. എന്‍റെ വേദന കൊണ്ടു മാത്രം ആണ് കുഞ്ഞ ഉണര്‍ന്നിരിക്കുന്നത് എന്ന് തോന്നി.. ഇല്ലേല്‍ കുഞ്ഞ എപോഴേ മയക്കത്തിലേക്കു വഴുതി വീണിരുന്നെനെ..

Leave a Reply

Your email address will not be published. Required fields are marked *