നെല്ലിച്ചുവട്ടിൽ [Noufal Muhyadhin]

Posted by

“ഗായത്രിയെ ഇഷ്ടമെന്ന് പറയുന്നില്ല. വെറുക്കില്ലെന്നും പറയില്ല. പക്ഷേ, സ്വന്തമെന്നതിനെ വെറുപ്പ് പോയിട്ട് കടുപ്പിച്ചൊന്ന് നോക്കുക പോലും ചെയ്യരുത്. ജീവന്റെ പാതിയെ ഇഷ്ടമായല്ല; മുഴുജീവനായാണ് കാണുക.‌ ജീവനുള്ള കാലത്തോളം…”

അതിനു പിറ്റേന്ന് സുൽഫിക്കറിനെ കണ്ട ഗായത്രിയ്ക്ക് പിന്നെ പഴയ പേടിയില്ലായിരുന്നു. പഴയ ഭാരമില്ലായിരുന്നു മനസ്സിന്. എന്തോ‌ ഇവനുള്ളിടത്തോളം ഭൂമിയിൽ എവിടെയും സുരക്ഷിതയെന്ന് അവൾ വിശ്വസിച്ചു.
എന്നും നെല്ലിച്ചുവട്ടിൽ കാത്തുനിൽക്കുന്ന സുൽഫിക്കറിനോട് ഗായത്രി സംവദിച്ചത് വാകമരച്ചുവട്ടിൽ നിന്നായിരുന്നു. പിന്നീടത് വളർന്ന് അടുത്തിരുന്നായി സല്ലാപം. എന്നിട്ടും ഗായത്രിയുടെ കരിവളയിട്ട കൈകളൊന്ന് തലോടാനുള്ള ആഗ്രഹം സുൽഫിക്കർ അടക്കി‌‌ വെച്ചു. ഗായത്രിയും പ്രിയന്റെ നെഞ്ചിലൊന്ന് ചായ്ഞ്ഞുറങ്ങാനുള്ള മോഹം വെറും മോഹമായൊതുക്കി.

“അനക്കിന്റെ കയ്യ് പിടിക്കണടാ?” ഗായത്രി വലതു കൈ‌നീട്ടി കൊഞ്ചി.

“ഉം… വേണം പക്ഷേ ഇക്ക് പേട്യാ ആരേലും കണ്ടാലോ?” അങ്ങനെ പറഞ്ഞെങ്കിലും പളുങ്കുശില്പത്തിന്റെ കൈകളൊന്ന് കവരാൻ തുടിച്ച് സുൽഫിക്കർ കുറച്ചൊന്നടുത്തു.

“അതൊന്നും ഇല്ലടാ ഇന്ന് ലാസ്റ്റല്ലേ. ഇന്യെന്നാ ഇതുപോലെ കാണ്വാ? ഇയ്യേത് കോളേജിലാ ഞാനെവ്ട്യാന്നൊന്നും പറയാൻ പറ്റുല്ല.” ‌നീട്ടിയ കൈകൾ പിൻവലിക്കാതെ നിന്ന പ്രണയിനിയുടെ കൈകളിലൊന്ന് സ്പർശിച്ച സുൽഫിക്കർ പുറകിലെ കനത്ത ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു.

“പ്ഫാ ഹിമാറേ അനക്കിതേര്ന്ന് ഇസ്ക്കൂളീ പോവുമ്പോ പണി ല്ലേ?”
പടച്ചോനേ ഉസ്താദ്! രണ്ടുപേരും അവിടുന്ന് യാത്ര പറയാതെ ചിതറിയോടി.
ആ വാർത്ത നാട്ടിൽ പരന്നതോടെ സുൽഫിക്കറിനെ ദൂരെയുള്ള ഹോസ്റ്റലിൽ ചേർത്തു പഠിപ്പിച്ച ഉപ്പ അവനും ഗായത്രിയും തമ്മിൽ കാണാതിരിക്കാനുള്ള എല്ല പണിയുമെടുത്തു. നാട്ടിലെ കമ്പികുട്ടന്‍.നെറ്റ്സദാചാരന്മാർക്ക് വിശ്രമമില്ലാതിരുന്ന ഏഴുവർഷം കടന്നുപോയി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗായത്രിയും സുൽഫിക്കറും വീണ്ടും കണ്ടുമുട്ടി. അവരൊന്നാകാനുള്ള തീരുമാനമെടുത്തതറിഞ്ഞ നാട്ടുകാർ വീണ്ടുമുണർന്നു. ആലയിൽ പഴുത്ത ഇരുമ്പുപാളികൾ മൂർച്ച നേടി. ഇരു വീട്ടുകാരും പരസ്പരം വാക്പോര് നടത്തി കയ്യാങ്കളിയിലേയ്ക്ക് നീങ്ങി. നാടിനാകെ കലാപ അന്തരീക്ഷം കൈവന്നു. എപ്പോഴും എന്തും സംഭവിക്കാം. ഇതൊക്കെ കണ്ട് ഗായത്രി മുൻകൂട്ടി ഉറപ്പിച്ച പ്രകാരം അർദ്ധരാത്രി വീടുവിട്ടിറങ്ങി. തൊടിയിൽ കാത്തുനിന്ന സുൽഫിക്കറിന്റെ കണ്ണിൽ നിഴലിച്ച ആശങ്ക അവളെ വല്ലാതുലച്ചു.

Leave a Reply

Your email address will not be published. Required fields are marked *