ഭാഗ്യദേവത 10

Posted by

ഓർത്തോർത്ത് ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ വന്നപ്പോൾ…. ഈ ശരീരത്തോടും, ജീവിതത്തോടും തന്നെ അടങ്ങാത്ത പക തോന്നി തുടങ്ങിയ നിമിഷങ്ങളിൽ…. എന്റെ മുന്നിൽ മറ്റൊരു വഴികൂടെ തെളിഞ്ഞു. പക്ഷെ, അത് ഒരു ഭീരുത്വം ആണെന്ന് തോന്നിയത് കൊണ്ടോ, ഏതോ അദൃശ്യ ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചതുകൊണ്ടോ മാത്രം പിന്മാറിയതാണ് ഞാൻ…….. നിന്നെ ഫേസ് ചെയ്യാനും എല്ലാറ്റിലുമുപരി അവന്റെ കൂടെ നിന്നെ കാണാനുള്ള കെൽപ്പും വിശാലമനസ്കതയൊന്നും എന്റെ ഈ കൊച്ചു ഹൃദയത്തിന് ഇല്ലായിരുന്നു രേഷ്മ…… എന്ന് കരുതി ഞാൻ വെറുമൊരു സ്വാർത്ഥനാണെന്ന് കരുതരുത്… പക്ഷെ ഇവിടെ ഞാൻ നിന്റെ കാര്യത്തിൽ ഇത്തിരി സ്വാർത്ഥനായി പോയി. അതിൽ സംഭവിച്ച ഒരു തോൽവിയാണ്, എന്നെ ഇവിടെ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ചത്…. നീ തന്നെ പറ, അല്ലാതെ ഞാൻ എന്ത് ചെയ്യണമായിരുന്നു…… ഞാനും ഒരു സാധാരണയിൽ സാധാരണപ്പെട്ട മനുഷ്യനാണ്. എനിക്കത് താങ്ങാവുന്നതിലും അധികമായിരുന്നു…
ആരെയും കുറ്റം പറയാനൊക്കില്ലല്ലോ,… എല്ലാവരുടെയും ലക്ഷ്യം നിന്റെ ഭാവി ആയിരുന്നല്ലോ…

“അച്ഛന് സുഖമില്ലാത്ത വിവരം നിന്നെ അറിയിക്കേണ്ടന്ന് അമ്മതന്നെയാണ് എന്നോട്, പറഞ്ഞത്….. കാരണം നീ ഇവിടെ നിന്ന് അപ്രത്യക്ഷനായത് എന്തിനാണെന്ന് അമ്മയല്ലാത്ത വേറൊരു വ്യക്തിക്കും ആജ്ഞാതമായ കാര്യമായിരുന്നു. സൗകര്യപൂർവം ഈ വിഷയം മറന്നോട്ടെ എന്ന് കരുതി തന്നെ ചെയ്തതാണ്……. അത്രകണ്ട് ആ അമ്മ സ്നേഹിക്കുന്നുണ്ട് നിന്നെ”…..

അന്ന് ഡൽഹിയിൽ പോയപ്പോൾ തങ്ങിയിരുന്നത് “ബബിത” യുടെ കസിൻ
“അശ്വിൻ” തോമസിന്റെ ഫ്ലാറ്റിലായിരുന്ന. എപ്പോഴോ മനസിന്റെ വിഷമം മറക്കാൻ രണ്ടു ലാർജ് കഴിച്ചപ്പോൾ താളം തെറ്റിയ മനസ്സ് തുറന്നു പോയതാണ്. ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത എനിക്ക് അത്രയും കഴിച്ചത് താങ്ങുന്നതിലും അപ്പുറമായിരുന്നു.
അതിന്റെ പുറത്ത് ഞാൻ പോലുമറിയാതെ എന്റെ മനസ്സ് തുറന്നു പോയി. അതും അവനോടു മാത്രം…
ബബിയോട് ഈ വിവരം പറഞ്ഞത് അവനായിരിക്കും. തീർച്ച…
“മെറിറ്റ” എന്ന കഥാപാത്രം ഈ ട്രാജഡിയുടെ വെറും ഒരു “മാറ” മാത്രമായിരുന്നു….. അവളിൽ ഞാൻ “നിന്നെ”കണ്ട് ആശ്വസിച്ചിരുന്നു.
എനിക്കവളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… ?

Leave a Reply

Your email address will not be published. Required fields are marked *