ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Posted by

ബാബ അയാളെ പിടിച്ചു കിടത്തി എന്തോ മരുന്ന് കൊടുത്തു.

കുറച്ചു നേരം അങ്ങനെ ബഹളം വച്ചു അയാള്‍ ഉറങ്ങി.

ബാബ എന്നെ ശില്പയുടെ സഹായത്താല്‍ തിരികെ മുറിയില്‍ എത്തിച്ചു.

“മോളെ… അച്ഛന്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് അനിക്ക് എങ്ങനെയോ അറിയാം. അതാണ് അനി അതെന്താണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പ്രതികരിച്ചത്. മോളുടെ ഓര്‍മയില്‍ എവിടെയെങ്കിലും അനിയും അച്ചനും തമ്മില്‍ കണ്ടിരുന്നതായി തോന്നുന്നുണ്ടോ? “

“അത്,, ബാബ… അന്ന് ട്രെയിനില്‍ വച്ചു പോലും അനി എന്‍റെ അച്ഛനെ കണ്ടോ എന്ന് സംശയം ആണ്. ഇനി കേരളത്തില്‍ വച്ചോ മറ്റോ ഉണ്ടോയെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ അനിയെ ആദ്യമായി കാണുന്നത് ട്രെയിനില്‍ വച്ചാണ്. “

“ഹം…മോള്‍ ഇപ്പൊ പൊയ്ക്കോളൂ… അച്ഛന്‍റെ അടുത്ത് വേണം. പിന്നെ ഇന്നിനി ഒന്നും ചോദിക്കാന്‍ നിക്കരുത്. നമുക്ക് സാവകാശം കാര്യങ്ങള്‍ മനസ്സിലാകാം. “

അവള്‍ പോയി.

“അനിക്കെന്തു തോന്നുന്നു? എന്തെങ്കിലും ഓര്‍മ വരുന്നുണ്ടോ? “

“അത് ബാബാ….അദ്ദേഹത്തെ എവിടെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ആ വാക്ക്…..തേര്‍ട്ടി ഡൈസ് അത് എന്‍റെ ഓര്‍മ്മകളില്‍ എവിടെയോ ഉണ്ട്. പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. അതാ ഞാന്‍ പെട്ടെന്ന് അങ്ങനെ പറഞ്ഞത്. പിന്നെ ബാക്കിയൊക്കെ ഊഹങ്ങള്‍ ആയിരുന്നു. “

“ഹ്മം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അനി പറഞ്ഞു വരുന്നത് ശില്പയുടെ അച്ഛനുമായി കണക്റ്റ് ചെയ്യാന്‍ പറ്റിയ ഓര്‍മ്മകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒന്നും അനിയുടെ പക്കല്‍ ഇല്ലെന്നാണോ? “

“അതെ.. ബാബ. പക്ഷെ എനിക്ക് തോന്നുന്നത് നമുക്കറിയാത്ത എന്തോ ഒന്ന് ഡോ. ലക്ഷ്മി റായിക്ക് അറിയാം. അല്ലെങ്കില്‍ അത് അവരെ അറിയിക്കണം എന്ന് ശില്പയുടെ അച്ഛന്‍ ആഗ്രഹിക്കുന്നു. അതിനു നമുക്ക് ലക്ഷ്മി മേഡത്തെ കണ്ടേ തീരൂ….. ബാബയ്ക്ക് അവരെ ഒന്ന് വിളിച്ചൂടെ.. “

Leave a Reply

Your email address will not be published. Required fields are marked *