ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Posted by

“എന്തോന്നാ? “

“നീ അതിങ്ങെടുക്ക്….പറയാം. എന്‍റെ ഒരു ചെറിയ ഒരോര്‍മ്മയുടെ തെളിവ് അതിലുണ്ട്. “

അവള്‍ ഫോണ്‍ എടുത്തു.

“നീ അതില്‍ കിടക്കുന്ന ആ ഫോട്ടോ എടുത്തേ…. “

അവള്‍ കട്ടിലില്‍ ഇരുന്നു ഫോണ്‍ പരിശോധിച്ചു. ഫോട്ടോ കണ്ടിട്ടാകണം അവളുടെ മുഖം വിടര്‍ന്നു.

“ഇത്….ഇത്… “

“ആരൊക്കെയാ എന്ന് എന്‍റെ ശില്പകുട്ടി പറ. “

“ഇത് ഡോ.സൂസന്‍ അല്ലേ? “

“ങേ….. സൂസനോ? “

“ദേ ആ നില്‍ക്കുന്നത്. അവള്‍ ഡോ. ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചിട്ട് എന്നോട് പറഞ്ഞു. “

“ആണോ…..അതെനിക്കറിയില്ല. ദേ ഇത് എന്‍റെ സൊണാലി മേഡം. പിന്നെ മറ്റേതു രണ്ടും മേഡത്തിന്‍റെ കൂട്ടുകാരികളാ…. ആ ശില്പേ നിനക്ക് ഈ സൂസനെ എങ്ങനെ അറിയാം? “

“ഞാന്‍ പറഞ്ഞില്ലേ അനീ…..അന്ന് ട്രെയിനില്‍ നമുക്കൊപ്പം ഉണ്ടായിരുന്നു എന്ന്. ഇവരാ അച്ഛന് പെട്ടെന്ന് അസുഖം കൂടിയപ്പോള്‍ സഹായിച്ചേ. “

“അപ്പോള്‍ ശില്‍പ ഇവരെ നേരത്തെ കണ്ടിട്ടില്ലേ? “

“ഇല്ല…ഞാന്‍ ഇവരെ അന്ന് നമ്മള്‍ ഒരുമിച്ചു നിന്നപ്പോഴാ കണ്ടത്. അനിക്കോര്‍മ്മ ഇല്ല അല്ലേ. ഇവരുമായി സംസാരിച്ചു നിലയ്ക്കുമ്പോഴാണു അനിയുടെ ഫോണ്‍ ആരോ തട്ടിയെടുത്തതും അനിക്ക് ട്രെയിന് മിസ് ആയതും. “

“ഹ്മം…അപ്പോള്‍ നിങ്ങള്‍ കേരളത്തിലോട്ടു പോയപ്പോള്‍ ഇവര്‍ നിങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നു അല്ലേ? “

“ഈ അനിക്കെന്താ? സൂസന് എന്തിനു ഞങ്ങള്‍ക്കൊപ്പം വരണം? ട്രെയിനില്‍ വച്ചല്ലേ ഞങ്ങള്‍ തമ്മില്‍ കാണുന്നേ. “

“ശില്പക്ക് ഒരു ഡോ. ലക്ഷ്മി റായിയെ അറിയുമോ? “

“ഇല്ല. “

“ഡീ നീ പത്രം ഒന്നും വായിക്കാറില്ലേ? “

“ഇല്ല. എന്നും പത്രോം വായിച്ചോണ്ടിരുന്ന ഒരാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..ദേണ്ടെ കിളിയും പോയി ഇരിക്കുന്നു. “

Leave a Reply

Your email address will not be published. Required fields are marked *