പ്രതികാരദാഹം 5 [AKH]

Posted by

പ്രതികാരദാഹം 5

Prathikara dhaham Part 5  bY AKH | [ റൊമാന്റിക്ക് ത്രില്ലർ ] | Previous Part

 

 

ആ സ്വപ്നം കണ്ടതിൽ പിന്നെ എന്റെ ഭയം ഇരിട്ടിച്ചു ,അവളെ അന്വേഷിച്ചു പോയ ശിവേട്ടനെയും കാണാനില്ല ,ഞാൻ വീണ്ടും ഒരോന്ന്
ആലോച്ചിച്ച് ഏട്ടത്തിയുടെ മടിയിൽ കിടന്നു ,അപ്പോഴാണ് പുറത്ത് ഒരു കാറു വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് ,ഞാൻ ഏട്ടത്തിയെം വിളിച്ച് ഏഴുന്നേൽപ്പിച്ച് പുറത്തെക്ക് നടന്നു ,അവിടെ കാറു ആയി അപ്പുവേട്ടൻ കാത്തു നിൽക്കുന്നു ,

ˇ

” അപ്പുവേട്ട റൂബി എവിടെ ”
ഞാൻ ഓടിച്ചെന് അപ്പുവേട്ടനോട് ചോദിച്ചു.

“കുഞ്ഞെ ,റൂബി കുഞ്ഞ് ഹോസ്പിറ്റലില്ല. നമ്മുക്ക് അവിടെക്ക് പോകാം “

” അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ”

” ഇല്ല കുഞ്ഞെ, വാ വണ്ടിയിൽ കേറ് അവിടെ എല്ലാവരും ഉണ്ട്”

ഞാനും ഏട്ടത്തിയും അതെ വേഷത്തിൽ വീടും പൂട്ടി വണ്ടിയിൽ കയറി.അപ്പുവേട്ടൻ ഞങ്ങളെ കൊണ്ട് ആശുപത്രിയിലെക്ക് വണ്ടി വിട്ടു ,

കാർ ഹോസ്പിറ്റലിൽ എത്തിയ പാടെ ഞാൻ ഇറങ്ങി അകത്തേക്ക് ഓടി ,അവൾക്കും ഒന്നും വരുത്തരുത് എന്ന് പാർത്ഥിച്ചു കൊണ്ട് അവളെ ഒരു നോക്ക് കാണാനായി ,കുറച്ചു ദൂരം പിന്നിട്ടപ്പോൾ എന്റെ വേഗത കുറഞ്ഞു ,മുൻപിൽ വരാന്തയിൽ
ശിവേട്ടൻ നിറ കണ്ണുകളുമായി ഭിത്തിയിൽ ചാരി നിൽക്കുന്നു ,
റീനാ ആന്റി കരഞ്ഞു തള്ളർന്ന കണ്ണുകളും ആയി ദേവൻ അങ്കിളിന്റെ മടിയിൽ തല വെച്ചു കിടക്കുന്നു ,ദേവൻ അങ്കിളിന്റെ കണ്ണിലും നനവ് പടർന്നിരിക്കുന്നു ,
ഇതോക്കെ കണ്ടപ്പോൾ എന്റെ മനസിൽ ഭയം വർദ്ധിച്ചു ,അവരുടെ മുഖ ഭാവത്തിൽ നിന്ന്
എനിക്ക് ഒരു കാര്യം മനസിലായി
എന്റെ റൂബിക്ക് അരുതാതത് എന്തൊ സംഭവിച്ചിട്ടുണ്ടെന്ന്
ഞാൻ അവരുടെ അടുത്ത് എത്തിയതും ശിവേട്ടൻ എന്നെ തടഞ്ഞു ,

Leave a Reply

Your email address will not be published.