ദേവ കല്യാണി 8 [മന്ദന്‍ രാജ]

Posted by

” അവള്‍ ആ മുറിയിലുണ്ട് ..ചെല്ല് …..ആദ്യം ചെന്നു അവളെ ഒന്ന് ആശ്വസിപ്പിക്കു ….വിവരങ്ങള്‍ അറിഞ്ഞത് മുതല്‍ കരഞ്ഞു തളര്ന്നിരിപ്പാണ് പാവം ‘

ദേവന്‍ ഇടറുന്ന കാലുകളോടെ ആ മുറിയിലേക്ക് ചെന്നു .

മുട്ടില്‍ തലയമര്‍ത്തി കൂഞ്ഞികൂടിയിരിക്കുന്ന മഞ്ജുവിനെ ആ മുറിയുടെ മൂലയ്ക്ക് അയാള്‍ കണ്ടു

ദേവനവളുടെ സമീപം മുട്ടിന്മേല്‍ ഇരുന്നു

‘ മഞ്ജു …മോളെ “ദേവന്‍ അവളുടെ ചുമലില്‍ കൈ വെച്ചു

മന്ജുവോന്നു ഞെട്ടി

“ആ ..ആ….ആ…….” ഒരു പൊട്ടി കരച്ചിലോടെ അവള്‍ ദേവന്റെ കാലില്‍ പിടിച്ചു കരഞ്ഞു

” മോളെ ..കരയാതെ …..ദെ ….ഞാന്‍ വന്നില്ലേ ..നോക്ക് “

പെട്ടന്ന് മഞ്ജു ദേവനെ തള്ളി മാറ്റി

‘ പൊക്കോ ……പൊക്കോ …ദേവേട്ടാ ….എന്റെയടുത്തു വരണ്ട …ഞാന്‍ ചീത്തയാ …മനസു കൊണ്ടും ശരീരം കൊണ്ടും…ദേവേട്ടന്റെ അടുത്ത് വരാനുള്ള യോഗ്യത പോലും എനിക്കില്ല …അയ്യോ” തലയില്‍ തല്ലി മഞ്ഞു കരഞ്ഞു പിന്നോട്ട് മലച്ചു

ദേവനവളെ വാരി പുണര്‍ന്നു

‘ ഛെ!! കരയാതെ മോളെ ……ഞാന്‍ വന്നില്ലേ ……..കരയാതെ … ഏതു പെണ്ണിനാ സഹിക്കനാവുന്നെ സ്വന്തം ഭര്‍ത്താവിനു വേറൊരു പെണ്ണില്‍ കുഞ്ഞുണ്ടെന്നു ….അത് കൊണ്ടല്ലേ നീ പോയത് ..”

‘ എന്നാലും …ദേവേട്ടാ ….ഞാന്‍ ചീത്തയായില്ലേ…ഇനി ഞാന്‍ വേണ്ട …കല്യാണി മതി ….ദേവേട്ടനവളാ ചെരുന്നെ ..ഞാന്‍ പൊക്കോളാം …ദേവേട്ടന്‍ ദൈവോര്‍സ് നോട്ടീസ് അയച്ചോ .’

മഞ്ജു ദേവന്റെ കൈകള്‍ എടുത്തു തന്റെ തലയില്‍ തല്ലി കൊണ്ട് പറഞ്ഞു

‘ എന്റെ പോന്നു മോളെ ..എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യല്ലേ …നീ വേണം ..നീ വേണം എനിക്ക് ..വാ ..എഴുന്നേറ്റു വാ “

ദേവന്‍ അവളെ എഴുന്നേല്‍പ്പിച്ചു വാരിയെടുത്ത പോലെ ഹാളില്‍ കൊണ്ട് പോയിരുത്തി

” അവളെവിടെ കല്യാണി ?”

ദേവന്‍ ചോദിച്ചതും ശേഖരന്‍ കല്യാണിയെ വിളിച്ചു . ചക്കരയും കല്യാണിയും കൂടെ ഇറങ്ങി വന്നു . അപ്പുറത്ത് നിന്നും സജീവും രാജീവും കയ്യില്‍ ആദിമോനും

Leave a Reply

Your email address will not be published. Required fields are marked *