നാലുമണിപ്പൂക്കൾ 4 [ഷജ്നാദേവി]

Posted by

അതേസമയം പ്രിയപ്പെട്ടവന്റെ കുസൃതികളോരോന്നോർത്ത് മനസ്സിൽ വിരിഞ്ഞ ചിരി ചുണ്ടിലേയ്ക്ക് പടർന്ന സംഗീത ഇതറിഞ്ഞാൽ ചങ്കുപൊട്ടി മരിക്കുമായിരുന്നു.

“എന്താണ് ചേച്ച്യേ ഒര് ആലോചനയും ചിര്യൊക്കെ?”
അനിയന്റെ ചോദ്യം കേട്ടാണ് സംഗീത ചിന്തയിൽ നിന്നുണർന്നത്. “അതൊക്കെ ഇണ്ട് ഇയ്യാരോടും പറയര്ത് ഇയ്യ് വരാൻ കാത്തിരിക്ക്യേര്ന്ന് ഞാനിത് പറയാന്.” കാര്യം അനിയനും ചേച്ചിയുമായിരുന്നെങ്കിലും ഒരു വയസ്സിന് മാത്രം ഇളയതായ അരുൺ അവൾക്ക് ശരിക്കുമൊരു സുഹൃത്തായിരുന്നു.

“ആ്… എന്താ പറയ്?” അവൻ ആവേശത്തോടെ മെത്തയിൽ ചാടിയിരുന്നു.

“ടാ നമ്മടെ അംജദ്ല്ലേ… ഓനെക്ക്ഷ്ടാ” അവൾ തെല്ലും‌ നാണിക്കാതെയത് പറഞ്ഞത് അരുണിനെ ശരിക്കറിയാവുന്നത് കൊണ്ടാണ്. എന്തിനും ഏതിനും ചേച്ചിക്കൊപ്പം നിലകൊള്ളുന്ന ‘ജ്യേഷ്ഠനായിരുന്നു’ അനിയൻ.

“ഇന്ന്ട്ട് ഓൻക്ക് ഇഷ്ടാ?”

“ഉം..”

“ഏ… ഞാൻ വിചാര്ച്ച് ഓൻക്ക് ഷാനിബാനെയ്റ്റ് എന്തൊക്കേ ഇണ്ട്ന്ന്. ഇന്നാ ഇയ്യൊന്ന് ഹെൽപ്പീയടോ”

“എന്ത് ഹെൽപ്പ്?”

“ഇഷ്ടാന്ന് ചോദിക്ക്വോ?”

“ഷാനിബാടാ?”

“ഉം…”

“അതൊന്നും വേണ്ട ഓള് സ്നേഹല്ലാത്തോളാ. ഒരീസം കൊണ്ടാ ഓൾക്ക് ഓനോട്ള്ള സ്നേഹല്ലാണ്ടായേ. അനക്കറ്യോ ഓള് പറഞ്ഞത്…”

“എന്താ ഓള് പറഞ്ഞത്?” പക്ഷേ വൈകിയാണെങ്കിലും അവൾ പറഞ്ഞത് സത്യമായി വന്നല്ലോ എന്നോർത്ത് പെണ്ണിന്റെ ശബ്ദമിടറി. സംവൃതയെക്കുറിച്ചോർക്കുമ്പോൾ‌‌ തന്നെ അടിവയറ്റിൽ നിന്നൊരു തീയാണ് സംഗീതയ്ക്ക്. അവൾ പറഞ്ഞത് പൂർത്തിയാക്കാതെ അവിടുന്നൊഴിഞ്ഞ് മാറി.

പിറ്റേന്ന് ഒഴിഞ്ഞുമാറി നടന്ന ഷാനിബയെ പിടിച്ച് സംഗീത നെല്ലിമരച്ചുവട്ടിലേയ്ക്ക് കൊണ്ടുപോയി.

“ടീ അനക്ക് വേണ്ടാത്തത് ഞാന്ട്ത്ത്”
സംഗീത പറഞ്ഞത് മനസ്സിലാകാതെ മിഴിച്ച് നിന്ന ഷാനിയോട് സംഗീത അതുവരെ നടന്നതൊക്കെ വിശദീകരിച്ചു.

“ഹ്ം അനക്ക് അംജദിനോട് ഇഷ്ടണ്ട്ന്ന് ഓൻ ആദ്യെഴ്തിയ ലെറ്റ്റില്ണ്ടാര്ന്ന്. ഇക്ക് വെല്ലാത്ത വെഷമായി അത് വായിച്ചപ്പോ. അനക്ക് ഇഷ്ടണ്ടെങ്കിൽ ഞാൻ ഒഴിഞ്ഞ് മാറാന്ന് വിചാര്ച്ചി.

Leave a Reply

Your email address will not be published. Required fields are marked *