ദേവ കല്യാണി 7

Posted by

” പൊടി കഴുവേർട മോളെ ” ദേവൻ കലിയടക്കാനാവാതെ ഫോൺ നിലത്തേക്ക് എറിഞ്ഞു . അത് മൂന്നോ നാലോ പാർട്സുകളായി അവിടവിടെ ചിതറി കിടന്നു . ദേവൻ പെട്ടന്ന് കുപ്പിയോടെ വായിലേക്ക് കമിഴ്ത്തി മട മടാന്ന് വിസ്കി കുടിച്ചു

” ഷിറ്റ് ” ദേവൻ സോഫയിൽ ആഞ്ഞടിച്ചു .

ദേവൻ പരിസരം മറന്നു അലറി കൊണ്ട് തന്റെ കയ്യിലിരുന്ന വിസ്കി ബോട്ടിൽ ഭിത്തിയിലേക്കു വലിച്ചെറിഞ്ഞു . അത് പൊട്ടിയൊഴുകി ഡോറിനടുത്തേക്കു വന്നപ്പോൾ ഡോർ തുറന്നു ടെസ അകത്തേക്ക് വന്നു . ആഹ്ലാദവതിയായി കയറി വന്ന ടെസ അലോങ്കോലമായ ഹാളും ചിതറിയ മൊബൈലും കുപ്പിയും കണ്ടു പേടിച്ചു പോയി ]

” ദേവേട്ടാ …എന്താ ..എന്തായിത് ? എന്ത് പറ്റി ?” അവൾ ഒറ്റ കുതിപ്പിന് ദേവനരികിലെത്തി അയാളെ കടന്ന് പിടിച്ചു ചുമലിൽ കുലുക്കി പിന്നെയും ചോദിച്ചു

” എന്ത് പറ്റി ദേവേട്ടാ? ആ അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ …”

” ക്വട്ടേഷൻ …മയിര് …പോകാൻ പറ …ദേവനെല്ലാം നിർത്തുവാ ..ഒന്നും വേണ്ട …ഒന്നും …ആർക്കു വേണ്ടി ..ആർക്കു വേണ്ടിയാ ഞാനുണ്ടാക്കുന്നെ …എനിക്കാരുമില്ലല്ലോ ….ആരും …”

” എന്തായിത് ദേവേട്ടാ ….ഇങ്ങനെ …ഞാനില്ലേ …കല്യാണിയില്ലേ ..ഞങ്ങളെല്ലാരുമില്ലേ ?”

” ആരും വേണ്ട …ദേവനാരും വേണ്ട …നീയും പൊക്കോ ….നീയടക്കം പെണ്ണുങ്ങൾ എല്ലാരേം വിശ്വസിക്കാൻ കൊള്ളില്ല ……ഒരുത്തി എവിടെയോ പോയി വയറ്റിലുണ്ടാക്കിയിട്ട് ദേവന്റെ പേര് പറഞ്ഞിരിക്കുന്നു …മറ്റൊരുത്തി കെട്ടിയോള് പോയപ്പോ തുണി അഴിച്ചു തന്നിരിക്കുന്നു ..”

” ദേവേട്ടാ ……..” ടെസ ഹൃദയം തകർന്നത് പോലെ വിളിച്ചു

” എന്താടി …സത്യമല്ലേ … ഇനിയൊരുത്തി താലി കെട്ടിയവൾ ,പത്തു പന്ത്രണ്ടു വർഷം കൂടെ താമസിച്ചിട്ടു ശത്രുവിന്റെ കൂടെ കൂടിയിട്ട് എന്നെ തോൽപ്പിക്കാൻ നോക്കുന്നു …അവളെ കാണണമെങ്കിൽ അവളെ സുഖിപ്പിക്കാൻ പഠിച്ചിട്ടു വരാൻ …ദേവനെന്താ ആണല്ലേ ? അവള് ….ഭൂ ……”

” ദേവേട്ടാ ..എന്തായീ പറയുന്നേ ?…”

ടെസക്കു കാര്യങ്ങൾ മനസിലായി തുടങ്ങി . കഴിഞ്ഞ ദിവസമാണ് വസുന്ധരയിലെ ഒരു സ്റ്റാഫ് …ടെസയുടെ സുഹൃത്ത് പുതിയ ജനറൽ മാനേജർ കം PRO യുടെ ഫോട്ടോ റെസക്കു അയച്ചു കൊടുത്ത് . പുതിയ ആളിനെ കാണണമല്ലോ എന്ന് കരുതി നോക്കിയ റെസക്കു വിശ്വസിക്കാനായില്ല …മഞ്ജു …മഞ്ജുവാണ് അതെന്നു ..മനപൂർവ്വമാണ് അവൾ ദേവനോട് ആ കാര്യം പറയാതിരുന്നതും .എന്നാൽ അടുത്ത ദിവസം തന്നെ ദേവൻ അത് മനസിലാക്കുമെന്നു ടെസയും വിചാരിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *