ദേവ കല്യാണി 7

Posted by

” ഞാൻ ഒന്നിനുമില്ല ടെസെച്ചി …….മനസിലുള്ള ടെൻഷൻ കുറക്കണം …ഈ ടെസ്റ്റ് എന്റെ കൂടെ മനഃസമാധാനത്തിനാ “

” ടെസ … കല്യാണി പറഞ്ഞ ഡെയിറ്റിനുള്ളിൽ റിസൾട് കിട്ടും …പിന്നെ നീ പറഞ്ഞ ആളിന്റെ DNA റിപ്പോർട്ട് അടക്കം ഞാൻ തപ്പിയെടുത്തു വെച്ചേക്കാം …നീ വന്നു രണ്ടും കൂടി വാങ്ങിക്കോ …നീ ഹാപ്പിയായി ഇരിക്കുന്നത് കാണാൻ പറ്റിയല്ലോ “

” ശെരി ഡോകടർ “

കല്യാണി ടെസ്സയെയും കൂട്ടി ലാബിലേക്ക് നടന്നു . പരിശോധന എല്ലാം കഴിഞ്ഞു തിരികെ വീട്ടിലേക്കു പോരുന്ന വഴി കല്യാണി ടെസ്സയോട് ഈ ടെസ്റ്റിന്റെ കാര്യമൊന്നും ദേവേട്ടനോട് പറയരുതെന്ന് അപേക്ഷിച്ചു

” പക്ഷെ …മോളെ …ഇപ്പൊ ദേവേട്ടന്റെ എല്ലാം ഇവനും നീയുമാ ….മഞ്ജു പോയതിൽ പിന്നെ ദേവേട്ടനൊന്നു മനസ് നിറഞ്ഞു ചിരിക്കുന്നത് കാണുന്നത് ഇവനെ കൊഞ്ചിക്കുമ്പോഴാ “

” ഇവൻ ദേവേട്ടന്റെ ഒപ്പം എന്നും കാണും ടെസെച്ചി …കാണണം എന്നാണ് എന്റെയും ആഗ്രഹം “

” മോളെ എനിക്കൊന്നും മനസിലാകുന്നില്ല …നീയെന്താ ഉദ്ദേശിക്കുന്നെ ? പത്തു ദിവസത്തിനുള്ളിൽ റിസൾട് കിട്ടുമെന്ന് പറഞ്ഞിട്ട് നീയെന്താ പതിനേഴാം തീയതി മതിയെന്ന് പറഞ്ഞത് ?”

” അത് പതിനാറിനല്ലേ ടെസേച്ചി കുഞ്ഞിന്റെ പേരിടീൽ …അത് കഴിഞ്ഞു മതി …അന്നെനിക്ക് ഒരു കടം കൂടി തീർക്കാനുണ്ട് “

” എനിക്കൊന്നും മനസിലാകുന്നില്ല കല്ലൂ …ഒരു കാര്യം ഞാൻ പറയാം …ദേവേട്ടനെ ഇനിയും വിഷമിപ്പിക്കരുത് ..”

” ഇല്ല ..ടെസെച്ചി….ഒരിക്കലുമില്ല “

“പിന്നെന്താ ഒരു കടം കൂടിയുണ്ടെന്ന് പറഞ്ഞത് ? മഞ്ജുവിന്റെ കാര്യമാണോ …അത് നീ ആലോചിക്കേണ്ട …….ഞാൻ അവളെ കൂട്ടി കൊണ്ട് വരും …കുഞ്ഞിന്റെ പേരിടീൽ കഴിഞ്ഞ ഉടനെ തന്നെ “

വീട്ടിൽ എത്തിയതിനാൽ പിന്നെ അതിനെ പറ്റി ഒരു സംസാരമുണ്ടായില്ല

Leave a Reply

Your email address will not be published. Required fields are marked *