എന്‍ജിനിയര്‍ 1

Posted by

സീനിയേഴ്സ്മായുള്ള പ്രശ്നങ്ങള്,ഫീസടിക്കാന് ബുദ്ധിമുട്ടുന്നമാതാപിതാക്കള്,ബാങ്ക് ലോണ് തുടങ്ങിയ മാനസിക സമ്മര്ദ്ദങ്ങള്ക്കിടയില് നിന്നും, പുറം തിരിഞ്ഞ് മാത്രം ക്ലാസെടുക്കുന്നസാറുമാരോടും ‘അവരുടെ വേണേല് പഠിച്ചോ,എനിക്ക്സര്ക്കാര് ശബളം തരും’ എന്ന മെന്റാലിറ്റിയോടും “പോടാ പുല്ലേ” എന്നും പറഞ്ഞ് ഒറ്റയ്ക്ക് ബുക്ക് നോക്കി പഠിച്ച് പാസ്സാവുന്നവനാണ് ഓരോ എന്ജിനിയറും.അവരില് ചിലരൊക്കെ ഈ സാഹസം ചെയ്ത് തീര്ത്തത് പരീക്ഷാ തലേന്നേ ഒറ്റ രാത്രിയത്തെ പഠനം കൊണ്ടായിരുന്നു.ചിലര് ഫസ്റ്റ് ഇയര്മുതല് ഫൈനല് ഇയര് വരെ സ്വരുകൂട്ടി വെച്ച അറിയറെല്ലാം ഒറ്റയിരുപ്പിന് പഠിച്ച് പാസ്സായി അവരുടെ കഴിവ് തെളിയിച്ചു.അങ്ങനെ സമൂഹത്തിലേക്കിറങ്ങുന്ന ഓരോ എന്ജിനിയര്ക്കും പുച്ഛം മാത്രമാണ് എല്ലാവരും ബാക്കി വെച്ചത്.നക്കാപ്പിച്ച ശമ്പളത്തില് പതിനഞ്ചും പതിനെട്ടും മണിക്കൂറോളം വരേയൊക്കെ അവരെ കമ്പനികള് കഷ്ടപ്പെടുത്തി.നാട്ടില് ഇഷ്ടംപോലെ എന്ജിനിയര്മാരെ കിട്ടാനുള്ളത് തന്നെ അവരുടെ ഈ അഹങ്കാരത്തിന് കാരണം.ചിലര് വര്ഷങ്ങളോളം ജോലിയില്ലാതെ നാട്ടിലൂടെ തെണ്ടി നടന്നു.ചിലര് നാടുവിട്ടു.എന്നെകിലും തന്റെ കുട്ടി ഒരു ജോലിക്കാരനാവുന്നത് ആഗ്രഹിച്ച് നോക്കുന്ന അച്ഛനമ്മമാരുടെ മുന്നിലിരുന്ന് കഴിക്കുന്ന ഓരോ ശാപ്പാടും തൊണ്ടയില് കുടുങ്ങി എരിഞ്ഞിട്ടും മറ്റ് പ്രഫഷനിലേക്ക് പോവാതെ പഠിച്ചതെല്ലാ നെഞ്ചോട് ചേര്ത്ത് പിടിച്ചവനാണ് ഓരോ എന്ജിനിയറും.അങ്ങനെയുണ്ടാവുന്ന എന്ജിനിയര്മാര് കാരണമാണ് നമ്മുടെ നാട്ടില് വാനോളം ഉയരുന്ന ബില്ഡിംഗുകള് ഉണ്ടാവുന്നത്.സ്വിച്ചിടുമ്പോള്വീട്ടില് ബള്ബ് കത്തുന്നത്.ദൂരംകീഴ്പ്പെടുത്താന് ആക്സിലേറ്റര് മുറുക്കുമ്പോള്അതിന് പിന്നില് കരിപുരണ്ടമെക്കാനിക്കലിനെഓര്ക്കാറുണ്ടോ.നിങ്ങള് പുച്ഛിച്ചവരാണ് ഇവരെല്ലാം.അവരുടെ കഷ്ടപ്പാടാണ് നിങ്ങള് അനുഭവിക്കുന്ന പല സുഖങ്ങളും.വെറ്റിലയില് നൂറ് തേക്കുന്ന പോലെ ദിവസവും തൊട്ട് നക്കുന്ന ആന്ഡ്രോയ്ഡ് ഫോണും അതിലെ ആപ്പുകളും എങ്ങനെയുണ്ടാവുന്നുവെന്ന് ഒരു കോപ്പനും ചിന്തിക്കാറില്ല.കേരളത്തില് അത്രെയേറെ എന്ജിനിയര്മാര് ഉണ്ട്,സമ്മദിച്ചു.ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക്വിവിധ മേഖലയിലേക്കുള്ളടെക്നിക്കല് തലകളെ കൊടുക്കാന് നമ്മുടെ നാടിന് സാദിക്കുന്നതില് അഭിമാനിക്കുകയല്ലേ വേണ്ടത്…!!! അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്..!!!മറ്റാരും അനുഭവിക്കാത്ത കഷ്ടപ്പാടുകളിലൂടെ കടന്ന്പോയിട്ടുംചുറ്റുമുള്ളവരെക്കാള് മിടുക്കനായിട്ടും,

Leave a Reply

Your email address will not be published. Required fields are marked *