പഞ്ചാബി ഹൗസ് 1

Posted by

‘ഇല്ല ഹോട്ടെലിൽ നിന്ന് കഴിക്കും’

‘അത് വേണ്ട ഒത്തിരി പൈസ ചിലവാകില്ലേ
ആഹാരം ഞങ്ങളുടെ കൂടിയാകാം’

‘വേണ്ട നിങ്ങക്ക് അതൊരു ബുദ്ധിമുട്ടാകില്ലേ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം’

‘ഇവിടെ ഞങ്ങക്ക് ഒരാൾക്ക് കൂടി ആഹാരം ഉണ്ടാക്കുന്നതിനു ഒരു ബുദ്ധിമുട്ടുമില്ല. അദ്ദേഹം പ്രേത്യേകം പറഞ്ഞിരുന്നു’

അവർ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി. കാഴ്ച്ചയിൽ മാത്രമല്ല അവരുടെ മനസിനും സൗന്ദര്യമുണ്ട് എന്നെനിക്കു മനസിലായി

‘ഹിന്ദി എങ്ങനെ പഠിച്ചു? പൊതുവെ നിങ്ങളുടെ നാട്ടുകാർക്ക് ഹിന്ദി അറിയില്ലല്ലോ?. അവർ അതിശയോക്തിയോടെ ചോദിച്ചു

‘ഞാൻ പത്തുവരെ ബോംബയിൽ ആയിരുന്നു പിന്നെ എഞ്ചിനീയറിംഗ് പഠിച്ചത് ഹൈദരാബാദിലും’

‘ഓഹ് ഇവിടെ മുൻപ് ഒരു മലയാളി ഫാമിലി ഉണ്ടായിരുന്നു, സാറിനു ഹിന്ദി നല്ലപോലെ അറിയാമായിരുന്നു, പക്ഷെ ചേച്ചിക്ക് ഒട്ടും അറിയില്ലായിരുന്നു, എന്നാലും ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാവരും പോയാൽ ഞാൻ ഒറ്റയ്ക്കാകും പിന്നെ അതായിരുന്നു ഒരു കൂട്ട്’

ആ വലിയ വീട്ടിൽ അവരനുഭവിക്കുന്ന ഏകാന്തത ഏറെകുറെ എനിക്ക് മനസിലായി

‘ഇവിടെ വേറെ ആരും ഇല്ലേ?.

‘അദ്ദേഹം കാലത്തു തന്നെ ഖേത്തിയിലേക്ക് പോകും ചിലപ്പോ നേരത്തെ വരും, ചിലപ്പോ താമസിക്കും, മീന ബേട്ടി സ്കൂളു വിട്ടു വൈകിട്ട എത്തും, ശീതൾ എപ്പോ വരും എന്ന് പറയാൻ പറ്റില്ല ചിലപ്പോ വരില്ല. ഞങ്ങളുമായി അദ്ദേഹത്തിന്റെ മക്കൾ അത്ര അടുപ്പത്തിലല്ല’

ഞാനെല്ലാം വെറുതെ കേട്ടിരുന്നു

‘മോൾ ഏതു ക്ലാസിലാ?.

‘പ്ലസ് 2’

‘അടുത്താണോ സ്കൂൾ?’

Leave a Reply

Your email address will not be published. Required fields are marked *