നവവധു 6

Posted by

നവവധു 6

Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE


കഴിഞ്ഞ അദ്ധ്യായത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനവും കമന്റുകളും കണ്ട് വണ്ടറടിച്ചാണ് ഈ ഭാഗം എഴുതുന്നത്. ഇതിനും നിങ്ങളുടെ പരിപൂർണ്ണ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ ആറാം ഭാഗം ഇതാ….

എന്റേടി എന്നാലും ഈ ചെക്കൻ…..!!!!! ചേച്ചി എന്നെ പുകഴ്ത്തി പുകഴ്ത്തി മതിയാകാതെ വീണ്ടും അതിശയ ഭാവത്തിൽ എന്നെ നോക്കി.

വൈകുന്നേരത്തെ പതിവ് ചർച്ചയിലായിരുന്നു ഞങ്ങൾ. കോളേജിൽ നടന്ന സംഭവങ്ങൾ വള്ളി പുള്ളി വിടാതെ ചേച്ചി വിളമ്പിക്കഴിഞ്ഞു. അച്ചുവും അമ്മയും ആകെ പേടിച്ചിരിക്കുവാണ്.ചേച്ചി പക്ഷേ എന്റെ ഭാവമാറ്റം കണ്ടതിന്റെ ത്രില്ലിലാണ്. കൂടാതെ ആണൊരുത്താനാണ് കൂടെയുള്ളത് എന്ന് തെളിഞ്ഞതിന്റെ അഹങ്കാരവും ആകാം…

എന്തായാലും ഞാനും അൽപ്പം ഭയത്തിലാണ്. പാർട്ടി അടങ്ങിയിരിക്കില്ല എന്നത് ഉറപ്പാണ്. പ്രസിഡന്റിന്റെ മോനെയാണ് തല്ലിയത്. ബാക്കി എന്താണ് നടന്നത് എന്നൊന്നും അറിയില്ല. കലിപ്പിൽ ചേച്ചിയെയും റോസിനെയും കൂട്ടി പൊരുകയായിരുന്നു. ഒരു ആവേശത്തിന്റെ പുറത്ത് പറ്റിയതാണ്. ആ മൂഡിൽ ആരും ചെയ്തു പോകുന്നതല്ലേ ഞാനും ചെയ്തൊള്ളു????

ദേ അച്ഛൻ വന്നൂ…..അച്ചു കിടന്ന് കൂവി. എല്ലാരും അച്ഛനെ നോക്കി. പക്ഷേ ഞാൻ കണ്ടത് അതിനു പിന്നിൽ നിക്കുന്ന എന്റെ അച്ഛനെയാണ്. ആ മുഖത്തെ ഭാവം എന്താണെന്നറിയാതെ ഞാൻ ഉഴറി. അറിയാതെ എണീറ്റ് നിന്നു.

സംഗതി അത്ര പന്തിയല്ല. അവര് ഇതുവരെ കേസൊന്നും കൊടുത്തിട്ടില്ല. അതാ കൂടുതല് പേടിക്കേണ്ടത്…. എന്നതാ അവരുടെ ഉദ്ദേശംന്നറിയിലാലോ…….അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി.

എന്നാലും 7 പേരൊക്കെ ആശുപത്രിയിൽ എന്നു പറയുമ്പോ…….!!!!എന്റെ അച്ഛൻ വാ തുറന്നു.

Leave a Reply

Your email address will not be published.