ഷേർലീ ഫാം [അൻസില]

Posted by

ഷേർലീ ഫാം

Sherly Fam bY അൻസില

 

ഷേർലി : സാർ വിചാരിച്ചാൽ നടക്കും. ലൈസൻസ് കിട്ടിയില്ലെങ്കിൽ ആകേ ബുദ്ധിമുട്ടാകും സാർ…
ജോസഫ് : എൻറെ പൊന്നു ഷേർലി ചേച്ചി… എനിക്ക് നിങ്ങളുടെ ഫാം പൂട്ടിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. പക്ഷെ മാലിന്യ സംസ്കരണത്തിന് നിങ്ങൾ വഴി കണ്ടെത്തു. ഞാൻ പുതുക്കി നൽകാം ലൈസൻസ്…
ഷേർലി : സാർ പെട്ടന്ന് പറഞ്ഞാൽ എൻറെ കൈയിൽ ഇതിന് മാത്രം പൈസ ഇല്ല സാറേ. സാർ ഒന്ന് വന്നു ഫാം കാണു. എന്നിട്ട് തീരുമാനിച്ചാൽ…
ജോസഫ് : എൻറെ ചേച്ചി ഞാൻ അടുത്ത ആഴ്ച നോക്കാം. ഈ ആഴ്ച എനിക്ക് പഞ്ചായത്ത് ഓഫീസിൽ പിടിപ്പതു പണി ഉണ്ട്.
ഷേർലി : അയ്യോ സാർ അങ്ങനെ പറയരുത്. ഇന്ന് ഉച്ച കഴിഞ്ഞു ഞാൻ വണ്ടി ആയി വരാം.
ജോസഫ് : ഇന്ന് നടക്കില്ല. ഞാൻ ഇന്ന് വൈകുന്നേരം നാട്ടിൽ പോവും.
ഷേർലി : സാർ ഇവിടെ അല്ലെ താമസം?
ജോസഫ് : ഇവിടെ ഞാൻ വാടകക്ക് താമസിക്കുന്നത്. നാട് പാലാ… ചേച്ചി പോയിട്ട് അടുത്ത ആഴ്ച വരൂ. തീരുമാനം ഉണ്ടാക്കാം.
ഷേർലി : സാറെ അങ്ങനെ പറയരുത്. ഒന്ന് വന്നു നോക്കിട്ട് പോ സാറെ…
ജോസഫ് : ശെരി… മൂന്ന് മണി ആവുമ്പോൾ വന്നോളൂ. എന്നിട്ടു എന്നെ തിരിച്ചു പെട്ടന്നു ബസ് സ്റ്റാൻഡിൽ കൊണ്ട് വിടണം. അങ്ങനെ ആണെങ്കിൽ ഞാൻ വരാം.
ഷേർലി : സാർ സമ്മതിച്ചല്ലോ… അത് മതി. ഞാൻ ഏറ്റു. മൂന്ന് മണിക്ക് വരാം.
ജോസഫ് ഓഫീസിൽ പേപ്പർ നോക്കി സമയം പോയത് അറിഞ്ഞില്ല. ക്ലാർക്ക് സുകുമാരൻ കടന്നു വന്നു.
സുകുമാരൻ : സാറെ ആ ഷേർലി വന്നിട്ടിട്ടുണ്ട്. സാർ അവരുടെ ഫാം നോക്കാൻ ചെല്ലാം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു.
ജോസഫ് : അത് ഒരു മാരണമായിരിക്കുവാ സുകു. ആ ഫാം അനുമതി കൊടുക്കുന്നത് എങ്ങനെയാ? ഉള്ള വേസ്റ്റ് മൊത്തം അവരുടെ പറമ്പിനു പുറത്താ… അയൽവാസി രണ്ട് തവണ ആയി പരാതി പറയുന്നത്.
സുകുമാരൻ : കെട്ടിയവൻ ചത്ത ശേഷം കുറെ അദ്വാനിച്ചാ ആ ഫാം അവര് ഉണ്ടാക്കി എടുത്തത്. അയൽവാസി ഒരു ചെറ്റയാ. അവനു ആ സ്ഥലം ചുളിവ് വിലക്ക് കിട്ടാനുള്ള അടവ് ഇറക്കുന്നതാ…
ജോസഫ് : ഇപ്പോ എന്താടോ ചെയുക? തനിക്കു അവരോട് എന്താ ഇത്ര സിമ്പതി?

Leave a Reply

Your email address will not be published.