പ്രണയരതി 2 [കിരാതൻ’S]

Posted by

“….വല്ല്യാമീടെ പെരുമാറ്റത്തിൽ ആദിക്ക് ഒന്നും തോന്നരുത്…..”.

“…ഒരിക്കലും ഇല്ലാ…..നീ അതിനെ കുറിച്ചോന്നും ചിന്തിക്കേണ്ട….എല്ലാം ഞാൻ ശരിയാക്കികൊള്ളാം…ശരി…അപ്പൊ ഹോസ്പിറ്റലിൽ കാണാം…”.

“…ആദി ഡ്രെസ്സെടുക്കുബോൾ മൂന്നാല് ദിവസ്സത്തേക്കും കൂടി എടുക്കുമോ…..ഞാൻ ഹോസ്പിറ്റലിലായതുകൊണ്ട് ആദി മൂന്നാല് ദിവസ്സം ഇവിടെ നിൽക്കണം….പ്ലീസ്….”.

“…ആ…ഞാൻ നോക്കട്ടെ…”.

ഞാൻ വണ്ടിയെടുത്ത് എന്റെ ഫ്‌ളാറ്റിലേക്ക് യാത്രയായി. ഒരു ബാഗെടുത്ത് കുറച്ച് നേരം ആലോചിച്ചു. മൂന്നാല് ദിവസ്സത്തേക്കുള്ള ഡ്രെസ്സെടുക്കണോ എന്നതായിരുന്നു ചിന്ത. സഫ്നയുടെ ദയനീയത കലർന്ന മുഖവും അതിനോടോപ്പം ആ വീട്ടിൽ നിന്നുയർന്ന ബിരിയാണിയുടെ മണവും എന്നിലേക്കൊഴുകിയെത്തി.പെട്ടെന്നാണ് ഞാനൊന്നും കഴിച്ചില്ല എന്ന കാര്യം ഓർമ്മ വന്നത്. ഫ്രിഡ്ജ് തുറന്ന് മുട്ടയെടുത്ത് പൊരിച്ച് ബ്രെഡ്ഡ് കുട്ടി കഴിച്ച്. സത്യത്തിൽ എന്റെ ഭക്ഷണം മിക്ക ദിവസ്സവും അത് തന്നെയായിരുന്നു. എന്തായാലും സഫ്നയുടെ വീട്ടിൽ നല്ല ഫുഡ്ഡ് കഴിച്ച് സുഖമായി രണ്ടു മൂന്ന് ദിവസ്സം വീട്ടിൽ കഴിയാം എന്ന ചിന്തയിൽ വസ്ത്രങ്ങൾ വാരി നിറച്ചു. ഒന്ന് കുളിക്കണമെന്നുണ്ടായിരുന്നെങ്കിലും സമയമില്ലാത്തതിനാൽ അത് വേണ്ടെന്ന് വച്ചു.അധികം സമയമെടുക്കാതെ തന്നെ ഞാൻ ഫ്ലാറ്റ്‌ വിട്ടിറങ്ങി.

മഴക്കുള്ള നല്ല കോളുണ്ടായിരുന്നു. വഴിയാത്രക്കാർ അതി വേഗത്തിൽ അവരവരുടെ വിടുകളിലേക്കെത്താൻ പായുകയായിരുന്നു. ആ തിരക്കിലൂടെ ഞാൻ ഹോസ്പിറ്റലിലേക്ക് വണ്ടിയോടിച്ചു. പാർക്കിങ്ങിൽ വണ്ടി വച്ച് ഞാൻ റീത്തയുടെ മുറിയിലേക്ക് നടന്നു. മുറിയിൽ സഫ്‌നയും അവളുടെ അമ്മായി വല്ല്യാമീയും ഉണ്ടായിരുന്നു. എന്നെ കണ്ടതും വല്ല്യാമീ പർദ്ദയുടെ മൂടുപടം വലിച്ചിട്ടു. എനിക്ക് വീണ്ടും അരിശം കയറിയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.

ഞാനും റീത്തയും സഫ്‌നയും ഓരോന്ന് സംസാരിച്ചിരുന്ന സമയം പോയതറിഞ്ഞില്ല. വല്ല്യാമീ സഫ്നയെ തോണ്ടിയപ്പോഴാണ് അവളും അതിനെ കുറിച്ചോർത്തത്. ആ സമയത്താണ് റീത്തയുടെ ഡ്രസ്സ് മാറാൻ നേഴ്സ് വന്നത്. അതിനാൽ വല്ല്യാമീയെ വീട്ടിലാക്കാൻ സഫ്നക്ക് കഴിയാതെ വന്നു. ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാമെന്ന് വല്ല്യാമീ പറഞ്ഞത് എല്ലാവര്ക്കും സ്വികാര്യമായി. പുറകെ ബൈക്കിൽ  ഞാനുള്ളതുകൊണ്ട് സഫ്നക്കും വല്ല്യാമീ ഓട്ടോയിൽ പോകുന്നതിനോട് എതിർപ്പുണ്ടായില്ല.

ബാഗ് തോളിൽ ഞാനും വല്ല്യാമീയും വരാന്തയിലൂടെ നടന്നു. ഓട്ടോയുടെ അടുത്തെത്തും വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഓട്ടോയിൽ കയറിയതിന് ശേഷം വല്ല്യാമീ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *