അജ്ഞാതന്‍റെ കത്ത് 2

Posted by

കൂട്ടിപ്പെറുക്കി എഴുതിയ ചില നൊമ്പരങ്ങൾ.
ഇന്ന് ന്യൂയർ
അപ്പയും അമ്മയുമൊന്നിച്ച് കവയിൽ പോയി. ഡാമിന്റെ ഭംഗി ആസ്വദിച്ചു. വാട്ടർ തീം പാർക്കിൽ കുറേ നേരം കളിക്കാൻ ആഗ്രഹമുണ്ടായിട്ടും അപ്പ സമ്മതിച്ചില്ല. അപ്പ കുറച്ചു നാളായിട്ട് അങ്ങനെയാണ്.
രാത്രി ഞങ്ങൾ വലിയ സിനിമാ നടന്മാർ താമസിക്കുന്ന ട്രിപ്പന്റാ എന്നോ മറ്റോ പേരുള്ള വലിയ ഹോട്ടലിൽ താമസിച്ചു.

ഞാൻ അരവിയേയും ജോണ്ടിയേയും നോക്കി.
അടുത്ത മൂന്നു നാലു പേജുകളിൽ ഒന്നുമുണ്ടായില്ല.

പിന്നെ എഴുതിയത് ജനവരി 29 സൺഡെ.
ഇന്ന് സന്ധ്യയ്ക്ക് അപ്പയുടെ രണ്ട് സുഹൃത്തുക്കൾ വന്നിരുന്നു. അപ്പയുമായി അവർ വഴക്കിട്ടു.
അപ്പയെ അവർ തല്ലാൻ നോക്കി. ഞാനും അമ്മയും കരഞ്ഞു.മാർച്ച് 6ന് അവർ വരുമെന്ന് പറഞ്ഞിട്ടാ പോയത്.

ഫിബ്രവരി 10 വെള്ളി
അപ്പ നന്നായി മദ്യപിച്ചിരുന്നു.എല്ലാ പ്രശ്നങ്ങൾക്ക് കാരണം അമ്മയാണെന്നും പറഞ്ഞ് അമ്മയെ കുറേതല്ലി. ഞാൻ കരഞ്ഞു.
പിന്നീടുള്ള പേജുകളെല്ലാം ശൂന്യമായിരുന്നു.

മാർച്ച് 5 ഞായർ
അതിനകത്ത് വരച്ച മൂന്ന് ചിത്രങ്ങൾക്ക് മീതെ അപ്പ, തീർത്ഥ, അമ്മ എന്നീ അക്ഷരങ്ങൾക്കു മീതെ ചീറ്റിത്തെറിച്ച രക്തത്തിന്റെ പാട്.

ആരാണീ തീർത്ഥ?
കുഞ്ഞിമാളുവും തീർത്ഥയും ഒരാളാണോ?
അവളുടെ ഡയറിയിലെ രക്തത്തിന്റെ പാട് ആരുടേതാണ്.
ഈ കത്ത് ഇവർ എന്റെ പേരിൽ തന്നെ അയക്കാനുള്ള കാരണം എന്താവും?
ഇതേ സമയം വിഷൻ മീഡിയയുടെ തൊട്ടടുത്ത പാർക്കിംഗിൽ വൈറ്റ്സ്ക്കോഡ ആരെയോ കാത്തെന്ന പോലെ നിൽപുണ്ടായിരുന്നു.സ്ക്കോഡയുടെ സ്റ്റിയറിംഗിൽ താളം മുട്ടുന്ന ഒരു സ്ത്രീയുടെ ഇടത്തെ കൈയും. ആ കൈകളിലെ വിരലുകളിലൊന്നിൽ സജീവ് എന്ന പേരു പച്ചകുത്തിയിരുന്നു….

നെഞ്ചിലൊരു നെരിപ്പോടായി ആ ഡയറി.
പാർട്ടി തീരാൻ ഇനിയും സമയമുണ്ട് പക്ഷേ ഇനി വയ്യ.

“നമ്മളെന്താടാ ചെയ്യാ?”

ഞാൻ അരവിയെ നോക്കി.

“ഒന്നുകിൽ ഇതിന്റെ പിന്നാലെ പോവുക. അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം കണ്ടില്ലെന്നു നടക്കുക.”

” എങ്ങനെയാ അരവി കണ്ടില്ലെന്നു നടിക്കുക?”

” എങ്കിൽ നീ പോയി തല വെച്ച് കൊടുക്ക് എത്ര കിട്ടിയാലും പഠിക്കാത്ത നിന്റെ സ്വഭാവമാണ് മാറ്റേണ്ടത്. “

Leave a Reply

Your email address will not be published. Required fields are marked *