സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്

Posted by

അവർ അടുത്ത് കണ്ട ഒരു ടെക്സ്റ്റയിൽസിൽ കേറി ആദ്യം ജിത്തുവിന് ഒരു പാന്റും ഷർട്ടും എടുത്തു . പിന്നെ സുധക്കുള്ള ഒരു കസവു സെറ്റും ഒന്ന് രണ്ടു പുതിയ മോഡൽ നൈറ്റിയും എടുത്തു . അണ്ടർ ഗാര്മെന്റ്സ് എടുക്കാൻ നേരം മരിയ മാറി നിക്കുന്ന ഫ്രാൻസിയോട് പതുക്കെ ചോദിച്ചു

” ഡാ അവളുടെ സൈസ് എത്രയാ ?’ നീയല്ലേ കണ്ടിട്ടുള്ളത് ?

മമ്മിയുടെ ചോദ്യം കേട്ട് അവൻ ചമ്മി അവിടെ നിന്നും .മാറി പോയി

അവർ വീട്ടിൽ എത്തി സദ്യ എല്ലാം ഒരുക്കുമ്പോഴേക്കും ജിത്തുവും സുധയും എത്തിയിരുന്നു . ഫ്രാൻസി സുധയുടെ മുൻപിൽ പെടാതെ മാറി നടന്നു . ഊണ് കഴിഞ്ഞു മരിയയുടെ ‘അമ്മ ചോദിച്ചു പായസം ഇല്ലേ പിറന്നാൾ ആയിട്ട് ?

അപ്പോളാണ് പായസം വെച്ചില്ലല്ലോ എന്ന് മരിയക്ക് ഓര്മ വന്നത് .

അപ്പോൾ ജിത്തു പറഞ്ഞു . സാരമില്ല ഇത്രയും തന്നെ ധാരാളം . ഊണ് കഴിഞ്ഞു അവർ ഇറങ്ങാൻ നേരം മരിയ അവർക്കുള്ള ഡ്രസ് പാക്കറ് അവരെ ഏൽപ്പിച്ചു പറഞ്ഞു .

” ഇത് ഞങ്ങളുടെ പിറന്നാൾ സമ്മാനം “

സുധ മരിയയെ കെട്ടി പിടിച്ചു , അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടാരുന്നു . ജിത്തുവിനും അമ്മയുടെ കണ്ണീർ കണ്ടു സങ്കടം വന്നു . കരയുന്ന , വികാരമുള്ള തന്റെ അമ്മയെ തിരികെ കിട്ടിയതിനു അവൻ മരിയയെ കെട്ടി പിടിച്ചു . അവർ പുറപ്പെടാൻ നേരവും ഫ്രാൻസി അങ്ങോട്ട് വന്നില്ല

തിരികെ വീട്ടിൽ എത്തിയ ജിത്തു ഉത്സാഹത്തിൽ അമ്മയോട് വർത്തമാനം പറഞ്ഞു നടന്നു . പിന്നീട് കിടന്ന ജിത്തു സുധ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് .

‘ സുധ ‘ മോനെ എണീക്കു . പകൽ കിടന്നുറങ്ങിയാൽ രാത്രി എങ്ങനെ ഉറക്കം വരും ?” നീ പോയി ഫ്രാൻസിയെ കൂട്ടി വാ . ഞാൻ പായസം വെച്ചിട്ടുണ്ട് .അതും കുടിച്ചു അവന്റെ വീട്ടിലും കൊടുത്തു വിടാം ‘

ജിത്തു ” ആഹാ !!! അതൊക്കെ എപ്പോൾ ഉണ്ടാക്കി . ‘അമ്മ തന്നേരെ , ഞാൻ കൊണ്ട് പോയി കൊടുത്തേക്കാം “

സുധ ” ആകുന്നതേ ഉള്ളൂ .. നീ പോയി വാ അവനെയും കൂട്ടി . അപ്പോഴേക്കും റെഡി ആക്കി വെച്ചേക്കാം “

Leave a Reply

Your email address will not be published. Required fields are marked *