യോഗാചാര്യ ഊമി സ്വാമ്പി

Posted by

യോഗാചാര്യ ഊമി സ്വാമ്പി

 

Yogacharya Oomi Swambi bY ദുര്‍വ്വാസാവ്‌

 

സ്വാമിയെ എല്ലാവരും സ്വാമി എന്ന് വിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അതിനാല്‍ സ്വാമിയുടെ പേര് സ്വാമി പോലും
മറന്നു പോയി. സ്വാമി ശരണം. അല്ലാതെന്തു പറയാന്‍. നല്ല കാലത്ത് തന്നെ കല്യാണം കഴിച്ചതാണ് സ്വാമി. അമ്മ്യാരെ സ്വാമിക്ക്
ജീവനായിരുന്നു. അവര്‍ സുന്ദരിയായിരുന്നു. സ്വാമിയാവട്ടെ കോഴിയും. അത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന്
മുതല്‍ ഒരു മാസത്തോളം അമ്മ്യാര് താറാവ് നടക്കുന്നത് പോലെയാണ് നടന്നിരുന്നത് എന്ന് നാട്ടുകാര്‍ സാക്ഷി. ആറു മാസം
കഴിയുമ്പോഴേയ്ക്കും അമ്മ്യാര് എന്തൊക്കെയോ പ്രശ്നങ്ങളുമായി മരിച്ചു പോയി. സ്വാമി “വെടി” വച്ചു കൊന്നതാണ് എന്ന്
നാട്ടുകാര്‍. അവര്‍ക്ക് വേറെ പണിയൊന്നുമില്ല എന്ന് കൂട്ടിക്കോളിന്‍.

ˇ

അമ്മ്യാരുടെ മരണ ശേഷം ആണ് സ്വാമി ശരിക്കും സ്വാമിയായത്. താടി വളര്‍ത്തി. നഖം വെട്ടിയിരുന്നു. അല്ലെങ്കില്‍ മാന്തുമ്പോള്‍
സാമഗ്രിയ്ക്ക് കേട് പറ്റും എന്ന് സ്വാമി. നേരം പോകാന്‍ ഒരു വഴിയുമില്ലാതെ കയ്പ്പയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയവ കൊണ്ടുള്ള
കൊണ്ടാട്ടവും, അരി മുറുക്കും മറ്റും ഉണ്ടാക്കി കടകളില്‍ വില്പനയ്ക്ക് കൊടുത്ത് സ്വാമി ജീവിക്കാനുള്ള വക കണ്ടെത്തി. സ്വാമി
എന്നും രാവിലെ അഞ്ചുമണിയ്ക്ക് എഴുന്നേല്‍ക്കുകയും കഠിനമായ യോഗയില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു. എല്ലാം കഴിഞ്ഞു
ശവാസനം ആവുമ്പോള്‍ അദ്ദേഹത്തെ കണ്ടാല്‍ തനി ശവം ആയി തോന്നുമെന്ന് സെമിത്തേരി കാവല്‍ക്കാരന്‍ ആയ അയല്‍വാസി.
പുള്ളി പറഞ്ഞാല്‍ പിന്നെ ഈ കാര്യത്തില്‍ അപ്പീലില്ല. യോഗ മൂലം സ്വാമിയുടെ ബോഡി വളരെ ഫ്ലെക്സിബിള്‍ ആയി. ഇത്ര കഠിന
വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് എന്തിനു എന്ന് പലരും ചോദിച്ചെങ്കിലും സ്വാമി ഒന്നും വിട്ടുപറഞ്ഞില്ല. പുള്ളിയ്ക്ക് ഗ്യാസിന്റെ

Leave a Reply

Your email address will not be published.