മുറിയില്‍ പ്രഭാത പുലരിവെട്ടം സ്വര്‍ണ്ണ നിറം അവളുടെ മുഖത്തെ അതി സുന്തരമാക്കി. ആ ചുരുള്‍ നിറഞ്ഞ തിങ്ങിയ കാര്‍കൂന്തല്‍ ആ വെട്ടത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. രക്തപ്രഭാവസൂര്യനിലേക്ക് അവള്‍ കുട്ടിയുടെ കൌതുകത്താല്‍ നോക്കിയിരുന്നു.
“…കോഫി…കോഫീ…വേണോ…”.
അവള്‍ ഒന്നും ഊരിയാടാതെ ആ സൂര്യനേ നോക്കി തന്നെ ഇരുന്നു.
“..ആരെയെങ്കിലും അറീക്കണോ…???.
അവള്‍ ദൂരേക്ക് നോക്കി വേണ്ടെന്ന് തലയാട്ടി.
കുറച്ച് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. ഹൈട്ടെക് ഹോസ്പ്പിറ്റലിന്റെ സകല ദുര്‍മുഖവും ഞാന്‍ അറിയുവാന്‍ തുടങ്ങുകയായിരുന്നു. എല്ലാ ടെസ്റ്റും സ്കാനിങ്ങും കഴിഞ്ഞപ്പോള്‍ എകദ്ദേശം എന്റെ ഒരു ക്രെഡിറ്റ് കാഡിന്റെ ലിമിറ്റ് താണ്ടാറായി. എങ്കിലും എനിക്കതില്‍ വിഷമം തോന്നിയില്ല. ആ ആക്സ്സിഡന്റില്‍ അരുതാത്തതെന്തെങ്കിലും സംഭവിച്ചീരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ ജീവിതം.
ഉച്ചയോടെ എല്ലാ ടെസ്റ്റുകളുടേയും സ്കാനിന്റേയും റിസള്‍ട്ട് വന്നു. വലത് കൈയ്യില്‍ ചെറിയ ഒടിവുണ്ട്. കാലിലും കയ്യിലും നല്ല നീരുള്ളതിനാല്‍ അവള്‍ക്ക് സ്വയം എഴുന്നേറ്റ് നടക്കാന്‍ കഴിയുമായിരുന്നില്ല. ആ അവസ്ഥയിലും അവള്‍ എന്നോട് പോയിക്കോളൂ എന്ന് പറഞ്ഞു. ജീവിതത്തില്‍ അവള്‍ കാണിക്കുന്ന ഈ ധീരത എന്നെ അതിശയിപ്പിച്ചു.
“…റീത്ത…ഇല്ല ആരെങ്കിലും വന്നീട്ടെ ഞാന്‍ പോകുന്നുള്ളൂ….”.
“…എയ്…അങ്ങനെ ആരും വരാനില്ല എനിക്ക്…..സാദ്ധിക്കുമെങ്കില്‍ ചെറിയ എതെങ്കിലും ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാമോ…..”.
“…ഇവിടെ …എന്താ കുഴപ്പം …നല്ല ഹോസ്പ്പിറ്റലല്ലേ…..”.
“….ഇത്ര വലിയ ഹോസ്പ്പിറ്റലിലെ ബില്ല് കൊടുക്കാന്‍ എന്റെ കയ്യിലില്ല……ചെറിയ ഹോസ്പിറ്റലാകുബോള്‍….”. അവള്‍ മുഴുപ്പിക്കാതെ നിര്‍ത്തി.
ഞാനവളുടെ അടുത്ത് ചെന്നിരുന്നു.