ഞാന്‍ കാറില്‍ നിന്നിറങ്ങി അവിടേക്ക് ചെന്നു.ഭാഗ്യത്തിന് അവള്‍ക്ക് ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളു. കാല്‍ ഉളുക്കിയതിനാല്‍ നടക്കാന്‍ പ്രയാസ്സപ്പെടുന്നത് കണ്ട ഞാന്‍ അവളുടെ കൈയ്യില്‍ പിടിച്ചു. എന്റെ കയ്യിന്റെ ബലത്താല്‍ അവളുടെ മുറിവുള്ള ഭാഗം വിങ്ങി.
“…ആയ്യോ…”. അവള്‍ വേദനയാല്‍ നിലവിളിച്ചു.
“…വേദനിച്ചോ….ഹോസ്പിറ്റലില്‍ പോകാം….” ഞാന്‍ പറഞ്ഞു.
ഞാന്‍ മലയാളിയെന്ന് കണ്ട അവള്‍ എന്നെ സൂക്ഷിച്ച് നോക്കി. അത് അവളില്‍ ആശ്വാസമാണോ അതോ ഭീതിയാണോ ഉളവാക്കിയതെന്ന് അറിയാതെ ഒരു നിമിഷമവളെ ഞാനും നോക്കി നിന്നു.
ഞാന്‍ കാറിന്റെ ഡോര്‍ തുറന്ന് പിടിച്ചു. പതിയെ അവള്‍ ഉള്ളിലേക്ക് കയറി. സ്കൂട്ടിയില്‍ ഉണ്ടായിരുന്ന വലിയ ബാഗ്ഗേജ്ജ് ഞാന്‍ പിന്‍ സീറ്റില്‍ വച്ചു. നല്ല ഭാരമുള്ളതിനാല്‍ താമസ്സിക്കുന്നിടം മാറുകയായിരുന്നു എന്ന് തോന്നി.
വണ്ടി ഞാന്‍ അപ്പോളോ ഹോസ്പ്പിറ്റലിലേക്കാണ് ഓടിച്ചത്. യാത്രയിലൊന്നും അവള്‍ ഒന്നും സംസാരിക്കുന്നില്ലായിരുന്നു. നിശബ്‌ദ്ധമായി വിതുമ്പുന്നത് പോലെ എനിക്ക് തോന്നി.
ഹോസ്പിറ്റല്‍ അഡ്മിഷന്‍ ഫോം ഫില്‍ ചെയ്യാനായി ഞാനവളുടെ അടുത്ത് പേര്‍ ചോദിച്ചു. അപ്പോഴാണവളുടെ പേര് ഞാനറിയുന്നത്.
റീത്താ മാത്യൂസ്സ്.
ആ പേര് പോലെ അവളിലും ആ അഴകുണ്ടായിരുന്നു. ഇരുപത്തിരണ്ട് വയസ്സ്. കോട്ടയം പാലാ സ്വദേശി. അവള്‍ പറഞ്ഞതനുസ്സരിച്ച് ഫോം ഫില്‍ ചെയ്തു നേഴ്സ്സിന് കൊടുത്തു.
ആ രാത്രി ഞാനും അവളും പരസ്പരം സംസാരിക്കാതെ ആ മുറിയില്‍ കഴിച്ചു കൂട്ടി. ജനാലക്കപ്പുറം നക്ഷത്രത്തേ പോലെ തിളങ്ങുന്ന അബരചുബികള്‍ ആ നഗരത്തെ മനോഹരമായിരിക്കുന്നു. ഉറങ്ങാത്ത തെരുവിലൂടെ വാഹനങ്ങള്‍ പായുന്നു.
മരുന്നിന്റെ സെഡേഷനില്‍ അവള്‍ എപ്പോഴോ ഉറങ്ങി. ആ യാമത്തിന്റെ അവസാനത്തിലെപ്പോഴോ ഞാനും നിദ്രയില്‍ പുല്‍കി
കിഴക്ക് സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആ പ്രഭയില്‍ ഞാനുണര്‍ന്നു. അവളെ നോക്കിയപ്പോല്‍ അവള്- ഉണര്‍ന്നിരിക്കുകയായിരുന്നു.