നറുമണം 3

Posted by

” ഇല്ലുമ്മാ,.,, ഞാൻ നല്ലോണം ആലോചിച്ചു എടുത്ത തീരുമാനമാണ്. എത്രയായാലും എനിക്കവളിൽ ഒരു മോനുണ്ട്….. അതു കൊണ്ട് തൽക്കാലം ഞാൻ ബന്ധം ഒഴിയുന്നില്ല ” .

എൻന്റെ നിലപാട് അറിഞ്ഞ മൂത്താപ്പ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് എന്നെ നോക്കി പറഞ്ഞു.

” എടാ…. നിനക്ക് രണ്ട് പെങ്ങന്മാരാ …. ജി പ്പോ ഇത്തരം തീരുമാനം എടുത്താൽ അവർക്കൊക്കെ കെട്ടിച്ച വീട്ടിൽ നിൽക്കാനൊക്കുമോ “?

“കെട്ടിച്ചു വിടുമ്പോൾ അവർക്കൊക്കെ പണമായും പണ്ടമായും കൊടുത്തല്ലോ…. ഇത് എന്റെ ജീവിതമാണ്..,എന്റെ തീരുമാനവും, പിന്നെ ഈ അവസ്ഥ എന്റെ പെങ്ങൻമാർക്ക് ആയിരുന്നെങ്കിലോ…ഈ ഉപ്പയും ഉമ്മയും സഹിക്കുമോ ? ഇല്ല സഹിക്കില്ല എനിക്കറിയാം…അതുകൊണ്ട് മറ്റന്നാൾ അവളെയും മോനെയും ഞാൻ കൂട്ടികൊണ്ടുവരാണ്”.

ഇത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി നടന്നു .

അന്നുരാത്രി എന്റെ വീട് മരിച്ച വീട് പോലെയായി . പാവം എന്റെ മാതാപിതാക്കൾ . അവരൊന്നും പിന്നീട് എന്റെ തീരുമാനത്തെ കുറിച്ച് ചോദിച്ചില്ല . കാരണം ഈ വീടും പ്രായമായ എന്റെ മാതാപിതാക്കളെയും നോക്കി പരിപാലിക്കേണ്ട ചുമതല ഒരേ മകനായ എന്റെ ചുമതലയാണ് . ആ ബോധം എന്നിലും അവരിലും ഉള്ളത് കൊണ്ടാവാം മറുത്തുള്ള ശബ്ദം പൊങ്ങാതിരുന്നത്.

രണ്ട് ദിവസങ്ങൾക്കു ശേഷം ഞാൻ വൈലത്തൂരിലേക്കു ലൈലനെയും മോനെയും കൂട്ടികൊണ്ടു വരാനുള്ള തീരുമാനം അവളുടെ ഉപ്പയെ ഫോണിലൂടെ അറിയിച്ചു. തുടർന്ന് ഞാൻ അവളെ കൂട്ടികൊണ്ടു വരാൻ പുറപ്പെട്ടു .

ഇഖ്ബാലിന്റെ ആൾട്ടോ കാറും തൽക്കാലത്തേക്ക് വാങ്ങി തനിച്ചു അവളുടെ വീടിന്റെ ഗേറ്റും കടന്നു മുറ്റത്തു ഒതുക്കി വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങി . തികച്ചും ദയനീയ മായ മുഖത്തോട് കൂടി ലൈലയുടെ ഉപ്പ സിറ്ഔട്ടിൽ കയറാൻ മടിച്ചു നിന്ന എന്റെ കൈപിടിച്ച് പറഞ്ഞു.

“വാ മോനെ ,,.. ഇങ്ങോട്ട് കയറി ഇരിക്ക് “.

ആ വയസ്സായ സാധു മനുഷ്യന്റെ വികാര നിർഭരമായ മര്യാദയിൽ എന്റെ മനസ്സ് തണുത്തു പോയി . രണ്ടു അളിയന്മാരും വന്നു എനിക്ക് കൈതന്നു അവിടെ ചുറ്റിപറ്റിനിന്നു . പുറത്തു റോഡിലൂടെ പോകുന്നവർ കാണുമെന്ന് കരുതിയാണോ , അതോ അയൽവാസികൾ കാണുമെന്ന ജാല്യത കൊണ്ടാണോ എന്നറിയില്ല അവരെന്നെ അകത്തെ ഓഫിസ്മുറിയിലേക്ക് ക്ഷണിച്ചു . ഞാൻ പോയി അവിടെ ഇരുന്നു .

അൽപ സമയശേഷം ചായകുടിയും കഴിഞ്ഞു ലൈലനെയും മോനെയും കൂട്ടി വണ്ടി ആ വീട്ടിൽ നിന്നും പുറപ്പെട്ടു . വൃദ്ധരായ അവളുടെ മാതാപിതാക്കളുടെ കണ്ണിലെ നനവ് ഞാൻ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *