ഒരു ഗുണ്ടയുടെ ഒളിവു ജീവിതം-1

Posted by

ഒരു ഗുണ്ടയുടെ ഒളിവു ജീവിതം-1

Oru Gundayude Olivu Jeevitham bY:Chokli Sumesh@Muthuchippi.netഇടത്തെ തോളിന്റെ താഴെയായിരുന്നു വെടി കൊണ്ടത്. ഉടൻ തന്നെ പാലത്തിൽ നിന്നും ഞാൻ താഴേക്ക് ചാടി . മുങ്ങാങ്കുഴി ഇട്ട് വേഗത്തിൽ നീന്തി . നല്ല അടിയൊഴുക്കുണ്ടായിരുന്നു . കണ്ണ് തുറന്നപ്പോൾ ഒരു മരപ്പലകയിൽ പിടിച്ചു ഏതോ കടവിൽ കിടക്കുകയായിരുന്നു ഞാൻ . സമയം ഏകദേശം 11 മാണി ആയിട്ടുണ്ടാകും. കൂരിരുട്ട് . ചുറ്റും ആളനക്കം ഒന്നും ഇല്ല. ഞാൻ എഴുനേറ്റു. കൈക്ക് നല്ല വേദന ഉണ്ട് . രക്തം കുറെ പോയിട്ടുണ്ട്. ഫുൾ സ്ലീവ് ഷർട്ടിന്റെ ഒരു കൈ ഞാൻ വലിച്ചു കീറി . മുറിവിൽ  കെട്ടി വെച്ചു. പുഴയുടെ അരികു പിടിച്ച് നടക്കാൻ തുടങ്ങി . കുറെ നടന്നപ്പോൾ മറ്റൊരു കടവിലെത്തി . ആകെ കാട് പിടിച്ചു കിടക്കുന്ന ഒരു കടവ് . പടവുകൾ കെട്ടിയിട്ടുണ്ട് . ഞാൻ ആ പടവുകൾ കയറി നടന്നപ്പോൾ അൽപ്പം അകലെ ഒരു വെളിച്ചം കണ്ടു . അതൊരു ഇല്ലം ആയിരുന്നു . എല്ലാവരും കിടന്നിരിക്കണം. അടുക്കള ഭാഗത്തെ ലൈറ്റ് മാത്രം ഇട്ടതായിരിക്കണം . ഞാൻ പതുക്കെ ആ വീടിനടുത്തെത്തി . പോലീസ് എന്നെ  അന്വേഷിച്ചു നടക്കുന്നുണ്ടാവും . എവിടെയെങ്കിലും സുരക്ഷിതമായി ഇരിക്കുകയാണ് ഇപ്പൊ വേണ്ടത്. ഞാൻ ചുറ്റിലും കണ്ണോടിച്ചു . അതാ ഒരു കോണി . അതെടുത്തു ചാരി വെച്ചു ഞാൻ മുകളിലേക്ക് കയറി. കോണി തട്ടിക്കളഞ്ഞു . ഓടിളക്കി താഴെയിറങ്ങി. അത്  മച്ചിൻ പുറമായിരുന്നു. ആകെ പൊടി പിടിച്ച് കിടക്കുന്നു . എലികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു . തുമ്മൽ അടക്കാൻ ഞാൻ നന്നേ പാട് പെട്ടു. മരപ്പലകകൾക്കിടയിലൂടെ ഞാൻ താഴേക്ക് നോക്കി . ഒന്നും കാണാൻ കഴിഞ്ഞില്ല . കൂരിരുട്ട് മാത്രം .താഴെ  ഫാൻ കറങ്ങുന്നുണ്ട് മറ്റൊന്നും വ്യക്തമല്ല .
ക്ഷീണം കൊണ്ട് വൈകാതെ ഞാൻ ഉറങ്ങിപ്പോയി.

ˇ

Leave a Reply

Your email address will not be published.