വെള്ളിലം പാലാ 5

Posted by

പോത്തിന്റെ നടത്തം മെല്ലെ പിന്നോട്ട് ആയി മാറി അതനുസരിച്ചു രാജവെമ്പാല മുന്നോട്ടു നീങ്ങാൻ തുടങ്ങി  പെട്ടെന്ന് ആ ഭീകര ജീവി പിന്തിരിഞ്ഞു ഓടാൻ തുടങ്ങി

തിരുമേനി നാഗമന്ത്രം ജപിക്കുന്നത് നിർത്തി നോടിയിടയിൽ രാജവെമ്പാല ശിഷ്യന്റെ രൂപം പ്രാവിച്ചു   ഹോമാകുണ്ഡത്തിൽ നിന്നും ചമതയും നെയ്യും ഹോമിച്ചു അതിന്റെ മണം കൊണ്ട് അവിടം അകെ ഒരു പുതിയ വെളിച്ചം പരന്നു ഹോമാകുണ്ഡത്തിലേക്കു തെള്ളിപൊടി വരിയെറിഞ്ഞു കൊണ്ട് ശിഷ്യൻ മാർ പൂജ വേഗത്തിൽ ആക്കി അപ്പോഴും ആകാശത്തു കൃഷ്ണ പരുന്തു വട്ടമിട്ടു പറന്നിരുന്നു .

പൂജ വീണ്ടും തുടങ്ങി  ഹോമം തുടങ്ങി പത്തു മിനിറ്റിനുള്ളിൽ വിജിൽ കരയിൽ കയറി അലറി വിളിച്ചു അവന്റെ രൂപം മാറി  ഇരുകൈയിലും നാഗം ഫണം വിടർത്തി അവന്റെ മുടി അഴിഞ്ഞു പറന്നു വീണു .

സഹദേവൻ അടികുഴഞ്ഞു അവിടെയെത്തി അയാളുടെ നോട്ടം വാമനൻ തിരുമേനിയിൽ തന്നെ തറച്ചു സഹദേവൻ രൂപകളത്തിനു മുന്നിലായി ഇരുന്നു  വാമനൻ തിരുമേനി ആവാഹന ക്രിയായിലേക്കു കടന്നു സഹദേവന്റെ ശരീരത്തിൽ നിന്നും രക്തരക്ഷസ് പുറത്തേക്ക് ഇറങ്ങി വന്നു ഭൂമിയിൽ കൊടുംക്കാറ്റു വീശാൻ തുടങ്ങി തിരുമേനി സഹദേവന്റെ ശരീരത്തിൽ നിന്നും രക്തരാക്ഷസിനെ ആവാഹിച്ചു വെള്ളിലംപാലയുടെ ആൾരൂപത്തിൽ ബന്ധിച്ചു

സഹാദേവന് ബോധം മറഞ്ഞു രൂപകളത്തിൽ വീണു തിരുമേനിയുടെ ശിഷ്യൻ സഹദേവനെ താങ്ങി പുറത്തേക്കു മാറ്റി .വിജിൽ ഇതെല്ലം കണ്ടു അലറി കരഞ്ഞു കൊണ്ട് നിൽപ്പുണ്ടായിരുന്നു.

അദ്ദേഹം വീണ്ടും പൂജാദി കർമങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ കണ്ണുകളിൽ ചുവപ്പുരാശി കലർന്ന് തുടങ്ങി

ഉള്ളിൽ ഹിമയുടെ റൂമിൽ എല്ലാം നിശബ്ദം ആയി സഹദേവന്റെ ദേഹത്തെ രക്തരക്ഷസിനെ തളച്ചപ്പോൾ തന്നെ അവളുടെ ശരീരത്തിൽ നിന്നും രക്ഷസ് ഒഴിഞ്ഞു പോയിരുന്നു.

വിജിൽ രൂപകളത്തിൽ എത്തി

ഉം ഇരിക്ക് വാമനൻ തിരുമേനി ആജ്ഞാപിച്ചു

ഇല്ല അവന്റെ മുഖം മാറി കണ്ണുകളിൽ തീയാളി .

ഇരിക്കാൻ….. അതൊരു അലർച്ച യായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *