കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4

Posted by

ഫീൽഡിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കാൻ പാടില്ല അത് കൊണ്ടാണ് ഷാനു സൂരജിനോട് പറഞ്ഞു. സൂരജ് മാർട്ടിനും അവിടെ നിന്നും ഇറങ്ങുമ്പോൾ സൂരജിന് നന്നായി വിശക്കുന്നുണ്ടായിരുന്നു. മാർട്ടിൻ ബാഗും തൂക്കി മുന്നിലും സൂരജ് പിന്നിലുമായി നടന്നു. മറ്റുള്ളവർ അവർക്ക് മുമ്പിൽ തന്നെ ഉണ്ടായിരുന്നു. വീണയും പ്രിയയും ഒരുമിച്ചും പ്രകാശ് ഒറ്റക്കും ആണ് പോകുന്നത് പ്രിയയുടെ ട്രെയിനർ വീണയാണ്. മർട്ടിൻ വേഗത്തിൽ നടന്ന അവരുടെ കൂടെ എത്തി സൂരജും പിന്നാലെ എത്തി.

അവർ എല്ലാവരും ബസ്റ്റോപ്പിലേക്കാണ് നടന്നെത്തിയത്. സൂരജിന്റെ വീട്ടിൽ ആരൊക്കെയുണ്ട് സൂരജിനെ കണ്ട വീണ ചോദിച്ചു. സൂരജ് : ഞാനും അമ്മയും പിന്നെ അനുജത്തിയും അച്ഛൻ മരിച്ചു പോയി.

പ്രിയ : എന്താ സൂരജിന്റെ അനുജത്തിയുടെ പേര്.

സൂരജ് : സൂര്യ

വീണ : സൂര്യ സൂരജ് കൊള്ളാം അവൾ എത്രാം ക്ലാസ്സിൽ പഠിക്കുന്നു.

സൂരജ് : ഒമ്പതാം ക്ലാസ്സിൽ.

പ്രകാശ് : സൂരജ് നിനക്ക് എത്ര വയസ്സായി.

സൂരജ് : എനിക്ക് 20ഉം അവൾക്ക് 15ഉം.

മാർട്ടിൻ : സൂരജിന് ഇവിടത്തെ ജോലിയൊക്ക മനസ്സിലായോ.

സൂരജ് : മാർക്കറ്റിംഗ് ആണെന്ന് മനസ്സിലായി മറ്റൊന്നും അറിയില്ല.

അപ്പോഴേക്കും ഒരു ബസ് വന്നു സൂരജ് കേറിക്കോ ഇതാണ് നമുക്ക് പോകേണ്ട ബസ് മാർട്ടിൻ പറഞ്ഞു. അങ്കമാലി സൂരജ് ബസിന്റെ ബോർഡ് വായിച്ചു. മാർട്ടിനും സൂരജും ആ ബസിൽ കയറി മറ്റുള്ളവർ മാറ്റ് റൂട്ട്കളിലേക്ക് പോകാൻ നിൽക്കുകയാണ് മാർട്ടിൻ സൂരജിനോട് പറഞ്ഞു. സൂരജ് നമുക്ക് ആ സീറ്റിൽ ഇരിക്കാം ഏകദേശം ബസിന്റെ മാധ്യതത്തിലായുള്ള വലത് വശത്തെ സീറ്റ് കാണിച്ച് മാർട്ടിൻ സൂരജിനോട് പറഞ്ഞു. സൂരജ് വിൻഡോ സീറ്റിലും മാർട്ടിൻ അവന്റെ അടുത്തും ആയി ഇരുന്നു. ബസ് മൂവ് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ മാർട്ടിൻ സൂരജിനോട് ജോലിയെകുറിച്ച് സംസാരിക്കാൻ തുടങ്ങി. വിൽക്കുന്ന പ്രൊഡക്ടിന് ഓരോന്നിനും കമ്മിഷൻ ആയി ലഭിക്കുന്ന തുക മാസ ശമ്പലമായി ലഭിക്കും. കൂടുതൽ പ്രോഡക്റ്റ് വിറ്റാൽ കൂടുതൽ വരുമാനം ലഭിക്കും. നമ്മൾ സാധരണ കച്ചവടക്കരല്ല വി ആർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്. നമ്മൾ നമ്മുടെ പ്രോഡക്ട് മറ്റുള്ളവർക്ക് വിൽക്കുമ്പോൾ അതിന്റെ എല്ല ഗുണങ്ങളും പറഞ്ഞ് അതിന് അവർക്ക് ആവശ്യം തോന്നിച്ചു വേണം വിൽക്കാൻ. അത് പോലെ നല്ല ക്വാളിറ്റി പ്രൊഡക്ടസ് മാത്രമേ നമ്മൾ വിൽക്കൂ. നമ്മൾ ഓരോരുത്തരും ഓരോ ഭാഗത്തേക്ക് ഓരോ ദിവസവും പോകും. എന്നിട്ട് നല്ല വീടുകളുള്ള ഏരിയകൽ അവിടത്തെ നാട്ടുകാരോട് ചോദിച്ച് ഓരോ സ്ഥലത്തേക്കും പോകും. എന്നിട്ട് വീടുകൾ തോറും കയറി അവരോട് നമ്മുടെ പ്രൊഡ്യൂക്ടകളെകുറച്ച് പിച്ച് (വിവരിക്കും) ചെയ്യും എന്നിട്ട് അവിടെ നമ്മുടെ പ്രൊഡക്റ്റുകൾ വിൽക്കും. ഇനി ബാക്കിക്കയെല്ലാം ഫീൽഡിൽ ചെന്നു കാണിച്ച് തരാം. അങ്ങനെ അവർ അംഗമാലിയിലുള്ള ഒരു ഹൗസിങ് കോളനിയിൽ എത്തി മാർട്ടിൻ ഓരോ വീടുകളിലും കയറിയിറങ്ങി പ്രോഡക്റ്റ്കൽ വിൽക്കുകയും അത് സൂരജിനെ പഠിപ്പിക്കുകയും ചെയ്തു. അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മാർട്ടിനും നന്നായി വിശപ്പായിരുന്നു അങ്ങനെ അവർ അടുത്തുന്നുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു. അവർ ഒടുവിൽ വൈകുന്നേരം ബസ് കയറുമ്പോൾ സൂരജിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ ജോലി തനിക്ക് ചെയ്യാൻ കഴിയുമോ.മാർട്ടിൻ വളരെ കഴിവുള്ള ഒരു മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആണ് അവന് ഇന്ന് നന്നായി സെയിൽസ് നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *