Avalude Ravukal part 3

Posted by

Avalude Ravukal part 3

വൈകി കിടന്നതുകൊണ്ട് വൈകിയാണ് എഴുന്നേറ്റത് … നല്ല ക്ഷീണം . ഇന്നലത്തെ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഒരു സ്വപ്നം പോലെ തോന്നിയതേയുള്ളു.അവളെ വെറുക്കാൻ പറ്റുന്നില്ല , ഒരുപക്ഷെ അവൾ തെന്നെ ഒഴിവാക്കാൻവേണ്ടി പറഞ്ഞതാണെങ്കിലോ. മനസ്സിൽ ഒരായിരം കാരണങ്ങൾ അവളെ ന്യായികരിക്കാൻ നിരത്തി നോക്കിയെങ്കിലും , എവിടെയോ സത്യമറിയാനുള്ള ഒരു ത്വര ഒളിഞ്ഞു കിടക്കുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പ്രണയം , സ്നേഹം … കാമം … ദേഷ്യം എല്ലാംകൂടി കൂടിമറിഞ്ഞ സമ്മിശ്ര വികാരങ്ങൾ മനസ്സിൽ തലപൊക്കിത്തുടങ്ങി…………..
പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചതു.. ദൈവമേ ആരാ ഈ രാവിലെതന്നെ , ചാരൂവേങ്ങാനുമായിരിക്കയോ ………………… ഇന്നലെ പറഞ്ഞതൊക്കെ നുണയാണെന്ന് പറയാൻ വിളിക്കണതാവണെ എന്ന് പപ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഫോണിനടുത്തേക്കോടി ….
മറിയ കാളിങ് ….. സ്ക്രീനിൽ മാറിയച്ചേടത്തിയുടെ പേരായിരുന്നു
ഇവരെന്തിനാ ഇപ്പൊ വിളിക്കുന്നെ … എന്തായാലും ഞാൻ ഫോണെടുത്തു
ഞാൻ : ഹാലോ
മറിയച്ചേടത്തി : ” മോനെ ഇത് ഞാനാ ചേച്ചി “
ഞാൻ : ആ… ചേച്ചി പറ
ചേച്ചി : ” മോനിന്നു രാവിലെ ഫുഡ് കഴിക്കണ്ട ചേച്ചി മോനുള്ളത് കൂടി കൊണ്ടുവരുന്നുണ്ട് “
ഞാൻ : ” ഓക്കേ “
ചേച്ചി : ” മോനിന്നു നേരത്തെ വരോ ഓഫീസിലേക്ക് ……? “

Leave a Reply

Your email address will not be published. Required fields are marked *